ഭൂമിയുടെ ആധിപത്യം ഇന്നു മനുഷ്യർക്കുള്ളതുപോലെ ആയിരുന്നു ഒരു കാലത്ത് ദിനോസറുകൾക്ക് . മനുഷ്യരുടെ പൂർവിക ജീവികൾ പോലും പ്രത്യക്ഷപ്പെടുന്നതിനു മുൻപുള്ള മീസോസോയിക് യുഗത്തിലായിരുന്നു ഇവ ഭൂമിയിലുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്രെറ്റേഷ്യസ് കാലഘട്ടത്തിനു ശേഷം ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി. 6.6 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കുട്ടവംശത്തിലാണ് ദിനോസറുകൾ അപ്രത്യക്ഷരായതെന്നു ശാസ്ത്രജ്ഞർ പറയുന്നു.
ദിനോസറുകളെക്കുറിച്ചുള്ള കഥ നമ്മളോട് പറഞ്ഞത് ജുറാസിക് പാർക്ക്, ജുറാസിക് വേൾഡ് ഫ്രാഞ്ചൈസികളിലായി മൂന്ന് ചിത്രങ്ങൾ വീതമാണ് പല കാലങ്ങളായി റിലീസ് ചെയ്തത്. ഇപ്പോഴിതാ ജുറാസിക് വേൾഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ‘ജുറാസിക് വേൾഡ് റീബർത്ത് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഡൊമിനിയനിലെ സംഭവങ്ങൾ നടന്നതിന് അഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം.
2.25 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തിറങ്ങിയിരുന്നു. വൻ പ്രതീക്ഷ നൽകുന്നതാണ് ട്രെയിലർ . ഗോഡ്‌സില്ല (2014) അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗാരെത്ത് എഡ്‌വേർഡ്‌സ് ആണ് ചിത്രത്തിൻറെ സംവിധായകൻ. സ്‌കാർലെറ്റ് ജൊഹാൻസൺ, മെഹർഷാല അലി, ജൊനാഥൻ ബെയ്‌ലി, റൂപെർട്ട് ഫ്രൈഡ്, മാനുവൽ ഗാർഷ്യ റൂൾഫോ, ലൂണ ബ്ലെയ്‌സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം ജൂലൈ രണ്ടിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ആളുകൾ വൻ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. വൻ പ്രതീക്ഷയാണ് ട്രെയിലർ പേക്ഷ്രകർക്ക് നൽകുന്നത്.
സ്റ്റീഫൻ സ്പീൽബെർഗാണ് ദിനോസറുകളെ ആദ്യമായി കൗതുകത്തോടെ പുറംലോകത്തേക്ക് സിനിമകളിലൂടെ എത്തിച്ചത്.
1993 -ലെ സ്റ്റീവൻ സ്പിൽബർഗിൻറെ ജുറാസിക് പാർക്ക് എന്ന സിനിമ പുറത്തിറങ്ങിയത്. ദിനോസറുകളുടെ ഭീമാകാരമായ ആനിമേറ്റഡ് രൂപം ആദ്യമായി സ്‌ക്രീനിൽ കാണുന്ന ആരും ഒന്ന് ഭയന്ന് പോകും. ദിനോസറുകളുടെ വലിയ രൂപവും, ചുവന്ന കണ്ണുകളും, കൂർത്ത പല്ലുകളും നമ്മൾ വിസ്മയത്തോടെ നോക്കിയിരുന്നിട്ടുണ്ട്. കൗതുകമുളവാക്കുന്ന ആ ജീവിവർഗ്ഗത്തെ കുറിച്ചറിയാൻ ഗവേഷകർ തമ്മിൽ എന്നും കടുത്ത മത്സരമായിരുന്നു. നൂറ്റാണ്ടുകളായി അവയുടെ ഉത്ഭവത്തെ കുറിച്ചും, പരിണാമത്തെക്കുറിച്ചും അനവധി പഠനങ്ങളാണ് ഇപ്പോഴും നടന്നുവരുന്നത്
1990 മൈക്കൾ ക്രിക്ക്റ്റൺ എഴുതിയ ജുറാസിക് പാർക്ക് എന്ന നോവലാണ് സിനിമയ്‌ക്ക് ആധാരം. 1993ൽ വാഷിങ്ടണിലെ അപ് ടൗൺ തിയേറ്ററിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. സ്പീൽബർഗിൻറെ തന്നെ ഇ.റ്റി എന്ന ചിത്രത്തെ കടത്തിവെട്ടിയായിരുന്നു ജുറാസിക് പാർക്കിൻറെ കളക്ഷൻ. 914 മില്ല്യൺ ഡോളറായിരുന്നു ചിത്രത്തിന് അന്ന് ലഭിച്ചത്.
മറ്റ് സംവിധായകരിൽ നിന്നും 1997ൽ ദി ലോസ്റ്റ് വേൾഡ് ജുറാസിക് പാർക്ക്, 2001ൽ ജുറാസിക് പാർക്ക് 3, 2015 ൽ ജുറാസിക് വേൾഡ് , 2018 ൽ ജുറാസിക് ഫാലൻ കിങ്ഡം , 2022 ൽ ജുറസിക് വേൾഡ് ഡൊമനിയൻ എന്നിങ്ങനെ അഞ്ച് ചിത്രങ്ങൾ ഇറങ്ങിയെങ്കിലും ഒന്നാം ഭാഗത്തിന്റെ തട്ട് താണ് തന്നെ ഇരിക്കുന്നു ഇന്നും. ഇതിനെ കടത്തി വെട്ടുമോ ജുറാസിക് വേൾഡ് റീബർത്ത് എന്നു കണ്ടിരുന്നു തന്നെ കാണണം
പ്രതികരിക്കാൻ ഇവിടെ എഴുതുക