Kerala

വിഴിഞ്ഞത്ത് ഭാര്യയെയും ഇരട്ടക്കുട്ടികളെയും പുറത്താക്കി ഗൃഹനാഥന്‍ വീട് പൂട്ടി കടന്നു

അഞ്ച് വയസ് മാത്രം പ്രായമുളള കുട്ടികളെയാണ് പുറത്താക്കിയത്

Published by

തിരുവനന്തപുരം : ഇരട്ടക്കുട്ടികളോടും ഭാര്യയോടും ക്രൂരത കാട്ടി ഗൃഹനാഥന്‍. ഭാര്യയെയും മക്കളെയും പുറത്താക്കി ഇയാള്‍ വീട് പൂട്ടി പോയി.

അഞ്ച് വയസ് മാത്രം പ്രായമുളള കുട്ടികളെയാണ് പുറത്താക്കിയത്. ഇതില്‍ ഒരു കുട്ടി വൃക്ക രോഗിയാണ്.

വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം. ഗത്യന്തരമില്ലാതെ അമ്മയും മക്കളും വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.

ഉച്ച മുതല്‍ ഭക്ഷണവും മരുന്നും കഴിക്കാതെ അവശ നിലയിലാണ് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by