India

മൂന്ന് മുൻ ഭാര്യമാരെയും ഇസ്ലാമിലേക്ക് മതം മാറ്റി ; 66-ാം വയസിൽ നാലാം നിക്കാഹിന് ഒരുങ്ങി ഗായകൻ ലക്കി അലി

Published by

മുംബൈ : 66-ാംവയസിൽ നാലാം നിക്കാഹിന് ഒരുങ്ങി ഗായകൻ ലക്കി അലി . ഡൽഹിയിലെ സുന്ദർ നഴ്സറിയിൽ നടന്ന കഥകർ ഇന്റർനാഷണൽ സ്റ്റോറിടെല്ലർ ഫെസ്റ്റിവലിനിടെയാണ് ലക്കി അലി ഇക്കാര്യം പറഞ്ഞത് .

മുൻപ് മൂന്ന് വിവാഹങ്ങൾ പരാജയപ്പെട്ട ലക്കി അലി മൂന്ന് ഭാര്യമാരെയും ഇസ്ലാമിലേയ്‌ക്ക് മതം മാറ്റിയിരുന്നു. തന്റെ അടുത്ത സ്വപ്നവും നാലാം വിവാഹമാണെന്നാണ് ലക്കി അലി പറഞ്ഞത്.

1996 ൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള മേഗൻ ജെയ്ൻ മക്ലിയറിയെയാണ് ലക്കി അലി ആദ്യമായി വിവാഹം കഴിച്ചത്. തന്റെ ആൽബമായ സുനോയുടെ നിർമ്മാണത്തിനിടെയാണ് മേഗനുമായി അടുത്തത്. പിന്നാലെ ഇവരെ ഇസ്ലാമിലേയ്‌ക്ക് മതം മാറ്റി .പിന്നീട്  വിവാഹമോചനം നേടി. ദമ്പതികൾക്ക് തഅവൂസ്, തസ്മിയ എന്നീ രണ്ട് മക്കളുണ്ട്.

2000-ൽ പേർഷ്യൻ സ്ത്രീയായ അനഹിതയെ വിവാഹം കഴിച്ചു. അവർ ഇസ്ലാം മതം സ്വീകരിച്ച് ഇനയ എന്ന പേര് സ്വീകരിച്ചു. ബന്ധത്തിൽ സാറ, റയാൻ എന്നീ  കുട്ടികളുണ്ടായിരുന്നു.

2010-ൽ ബ്രിട്ടീഷ് മോഡലും മുൻ സൗന്ദര്യ റാണിയുമായ കേറ്റ് എലിസബത്ത് ഹല്ലമുമായിട്ടായിരുന്നു  മൂന്നാം വിവാഹം .  അലിയേക്കാൾ 25 വയസ്സ് കുറവായിരുന്നു കേറ്റിന് . മുൻ ഭാര്യമാരെപ്പോലെ, കേറ്റും അലിയുടെ വിശ്വാസം സ്വീകരിച്ച് ആയിഷ അലി എന്ന പേര് സ്വീകരിച്ചു. 2017-ൽ ദമ്പതികൾ വിവാഹമോചനം നേടി. ഈ ബന്ധത്തിലും ഒരു മകനുണ്ട്.

അള്ളാഹു അല്ലാതെ ഈ ലോകത്ത് മറ്റൊരു ദൈവവുമില്ലെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ഗായകനാണ് ലക്കി അലി .

നേരത്തെ ഇസ്രയേലിനെതിരെ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം പലസ്തീനിലേക്ക് പോകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇബ്രാഹിമിൽ നിന്നാണ് ബ്രഹ്മ എന്ന പേര് വന്നതെന്നും ബ്രാഹ്മണർ ഇബ്രാഹിമിന്റെ സന്തതികളാണെന്നും  നേരത്തെ അവകാശപ്പെട്ടിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by