Sports

എന്താണ് മാഗ്നസ് കാള്‍സന്റെ ഫ്രീസ്റ്റൈല്‍ ചെസ് ?

ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്‍റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ ആരംഭിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സ് എന്താണ്? അത് സാധാരണ കളിക്കപ്പെടുന്ന ചെസ്സില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണ്? എന്തുകൊണ്ടാണ് ഈ ഫ്രീസ്റ്റൈല്‍ ചെസ്സിനെ ഫിഡെ ഭയപ്പെടുന്നത്?

ന്യൂയോര്‍ക്ക്: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ ആരംഭിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സ് എന്താണ്? അത് സാധാരണ കളിക്കപ്പെടുന്ന ചെസ്സില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണ്? എന്തുകൊണ്ടാണ് ഈ ഫ്രീസ്റ്റൈല്‍ ചെസ്സിനെ ഫിഡെ ഭയപ്പെടുന്നത്?

ഫ്രീസ്റ്റൈല്‍ ചെസ് എന്നത് ഭാവനാസമ്പൂര്‍ണ്ണമായ ചെസ്സ് ആണെന്നാണ് മാഗ്നസ് കാള്‍സന്‍ പറയുന്നത്. ചെസ്സിലെ കരുക്കളായ ആനയും(ബിഷപ്പ്) കുതിരയും (നൈറ്റ്) രാജ്ഞിയും (ക്വീന്‍) കാലാളും (പോണ്‍) തേരും (റൂക്ക്) എല്ലാം അതേ രീതിയില്‍ തന്നെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിലും ചലിക്കുക. ആകെയുള്ള വ്യത്യാസം ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നതില്‍ ആണ്.

സാധാരണ ചെസ് കളിയില്‍ കരുക്കള്‍ നിരത്തുന്നത് ഇങ്ങിനെ:


ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കരുക്കള്‍ നിരത്തുന്നത് എങ്ങിനെ വേണമെങ്കിലും ആകാം. രണ്ട് കളികളില്‍ രണ്ട് വ്യത്യസ്ത രീതിയില്‍ കരുക്കള്‍ നിരത്തിയ ബോര്‍ഡുകളാണ് കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് താഴെ കാണാം:

ഇങ്ങിനെ ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കളി ആരംഭിക്കാന്‍ പോകുന്നതിന് മുന്‍പ് കരുക്കള്‍ എങ്ങിനെ വേണമെങ്കിലും വിന്യസിക്കാം. പക്ഷെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെ കറുപ്പ് കരുക്കളും നിരത്തണം.

ഇനി മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും തമ്മില്‍ നടന്ന ഒരു ഫ്രീസ്റ്റൈല്‍ ചെസ് മത്സരം കാണാം:

എന്തുകൊണ്ടാണ് കാള്‍സന്‍ ഈ ചെസ്സിനെ കൂടുതല്‍ സര്‍ഗ്ഗാത്മകം എന്ന് വിശേഷിപ്പിക്കുന്നത്?

ഇതില്‍ കളിക്കാരന്റെ ശരിയായ മിടുക്കാണ് പരീക്ഷിക്കപ്പെടുന്നതെന്ന് മാഗ്നസ് കാള്‍സന്‍ വിശ്വസിക്കുന്നു.സാധാരണ ചെസ്സില്‍ പഠിച്ച ഓപ്പണിംഗുകളൊന്നും ഇവിടെ ഫലിക്കില്ല. പക്ഷെ ചെസ്സില്‍ എതിരാളിയെ നിഷ്പ്രഭനാക്കാനുള്ള തന്ത്രങ്ങള്‍ എല്ലാം സാധാരണ ചെസ്സിലേതുപോലെ തന്നെയാണ്. അതായത് കളിതന്ത്രങ്ങള്‍ മാറുന്നില്ല. തനിക്ക് ക്ലാസിക്കല്‍ ചെസ് മടുത്തുവെന്നും വ്യത്യസ്ത രീതികളില്‍ കരുക്കളെ വിന്യസിക്കുന്ന, കളിയുടെ ഗതി ഓരോ ഗെയിമിലും ഏറെ വ്യത്യസ്തമായിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സേ താന്‍ കൂടുതലായി കളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും മാഗ്നസ് കാള്‍സന്‍ പറയുന്നു. ഇപ്പോള്‍ ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകാമുറയും ഫ്രീസ്റ്റൈല്‍ ചെസ്സിന്റെ ആരാധകനാണ്. 2024ല്‍ നടന്ന  ആദ്യ ലോക ഫ്രീസ്റ്റൈല്‍ ചെസ് മത്സരത്തില്‍ മാഗ്നസ് കാള്‍സനാണ് ചാമ്പ്യനായത്. ആദ്യ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഫൈനലില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെയാണ് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ചത്.

എന്തുകൊണ്ടാണ് ഫിഡെ ഫ്രീസ്റ്റൈല്‍ ചെസ്സിനെ ഭയപ്പെടുന്നത്?

ഫ്രീസ്റ്റൈല്‍ ചെസ് എന്ന പേരില്‍ മാഗ്നസ് കാള്‍സനും ജര്‍മ്മനിയിലെ ബിസിനസുകാരനായ ജാന്‍ ഹെന്‍റിക് ബ്യുയെറ്റ്നറും ചേര്‍ന്ന് ഒരു ഫ്രീസ്റ്റൈല്‍ ചെസ് ഓപ്പറേഷന്‍സ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചിരിക്കുകയാണ്. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ 2025 ചെസ് ഗ്രാന്‍റ് സ്ലാം ടൂര്‍ ജര്‍മ്മനിയില്‍ സംഘടിപ്പിക്കുകയാണ്. മാഗ്നസ് കാള്‍സന്‍, ഹികാരു നകാമുറ, ഗുകേഷ്, നോഡിര്‍ബെക് അബ്ദുസത്തൊറോവ്, ഫാബിയാനോ കരുവാന തുടങ്ങി ലോകചെസ് താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഭാവിയില്‍ ഫ്രീസ്റ്റൈല്‍ ചെസ് ക്ലാസിക്കല്‍ ചെസ്സിനെ വിഴുങ്ങുമോ എന്നതാണ് ഫിഡെയുടെ ഭയം. അങ്ങിനെയെങ്കില്‍ ഫിഡെയുടെ പ്രസക്തി നഷ്ടമാകും.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക