തിരുവനന്തപുരം: തൊഴിലില്ലായ്മ നിരക്കിന്റെ കാര്യത്തില്‍ കേരളം രാജ്യത്ത് ഒന്നാമത് നില്‍ക്കുമ്പോഴും തൊഴിലില്ലായ്മ വേതനത്തിനും സ്വയം തൊഴില്‍ സഹായത്തിനും അപേക്ഷിക്കാന്‍ മലയാളികള്‍ക്ക് മടി. കഴിഞ്ഞ വര്‍ഷം ആകെ 24 അപേക്ഷകളാണ് തൊഴിലില്ലായ്മ വേതനത്തിനായി ലഭിച്ചത്. 14.14 ലക്ഷം രൂപ നല്‍കി. സ്വയം തൊഴില്‍ സഹായത്തിന് 1897 അപേക്ഷകള്‍ കിട്ടി. 1,750 ഗുണഭോക്താക്കള്‍ക്ക് 734.3 ലക്ഷം രൂപ വിതരണം ചെയ്തു.
2014ല്‍ 26.54 കോടിയും 2015ല്‍ 37.37 കോടിയും തൊഴിലില്ലായ്മ വേതനമായി വിതരണം ചെയ്തിടത്താണ് 2024 ല്‍ 14.14 ലക്ഷം എന്നതാണ് ശ്രദ്ധേയം. സ്വയം തൊഴില്‍ സഹായത്തിന് പ്രതിവര്‍ഷം 25 കോടി വരെ തുക നല്‍കിയിടത്താണ് 734 ലക്ഷമായി ചുരുങ്ങിയത്.
കേരള സര്‍ക്കാര്‍ 1982ലാണ് തൊഴിലില്ലായ്മ വേതനം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം 18 വയസ്സായതും മൂന്ന് വര്‍ഷമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത, കുടുംബ വാര്‍ഷിക വരുമാനം 12,000 രൂപയ്‌ക്കുള്ളില്‍ കൂടാതെ വ്യക്തിഗത വരുമാനം പ്രതിമാസം 100 രൂപയ്‌ക്കുള്ളില്‍ ഉള്ള തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് 35 വയസ്സുവരെ പ്രതിമാസം 120 രൂപയാണ് തൊഴിലില്ലായ്മ വേതനം ആയി നല്‍കുക.പദ്ധതിയുടെ നടത്തിപ്പ് ചുമതല 1998 മുതല്‍ ഗ്രാമ, നഗര്‍, തദ്‌ദേശഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറി.അര്‍ഹരായ അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി ബന്ധപെട്ട തദ്‌ദേശഭരണ സ്ഥാപനത്തിന് സമര്‍പ്പിക്കണം.
സ്വയം തൊഴില്‍ പദ്ധതികളായ കെ.ഇ.എസ്.ആര്‍.യു, എംപിഎസ്.സി/ജെ.സി, ശരണ്യ, നവജീവന്‍ എന്നീ സ്വയം തൊഴില്‍ പദ്ധതിളിലൂടെയാണ് ധനസഹായം നല്‍കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: