India

സ്റ്റാലിന്റെ കൊച്ചുമകൻ വാത്സല്യം അതിരുകടക്കുന്നു ; പാർട്ടിയിലെ ദളിത് യുവനേതാക്കളോട് അവഗണന : രാജി വച്ച് പ്രതിഷേധിച്ച് യുവനേതാവ്

ഡിഎംകെയുടെ നേതൃത്വത്തിൽ ദളിതർക്ക് പാർട്ടിക്കുള്ളിൽ മതിയായ സംരക്ഷണമോ മുൻഗണനയോ ലഭിക്കുന്നില്ലെന്ന് എഴിൽ അരസൻ പറഞ്ഞു

Published by

ചെന്നൈ : ഡിഎംകെ അംഗം എഴിൽ അരസൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യിൽ നിന്ന് രാജിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. സേലം ജില്ലയിലെ ഒമല്ലൂരിനടുത്തുള്ള ബൂമിനൈക്കൻപട്ടിയിൽ നിന്നുള്ളയുവ നേതാവാണ് എഴിൽ അരസൻ. ദളിതരോടുള്ള പാർട്ടിയുടെ പെരുമാറ്റത്തിലും അവരുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകാത്തതിലും അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് രാജി.

സേലം സെൻട്രൽ ഡിസ്ട്രിക്റ്റ് കോർപ്പറേഷനിൽ ഇൻഫർമേഷൻ ടെക്നോളജി ടീമിന്റെ ഡെപ്യൂട്ടി കോർഡിനേറ്ററായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അരസൻ നിലവിൽ യൂണിയൻ പ്രതിനിധിയാണ്. ഫെബ്രുവരി 4 ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് അരസൻ തന്റെ തീരുമാനം വെളിപ്പെടുത്തിയത്. ഡിഎംകെ പിൻഗാമിയും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മകനായ ഇൻബനിധിക്ക് നൽകുന്ന അമിത ശ്രദ്ധയും പിന്തുണയുമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചെറുമകൻ കൂടിയാണ് ഇൻബനിധി.

“സേലം സെൻട്രൽ ഡിസ്ട്രിക്റ്റ് ഡിഎംകെയിലെ ഐടി ടീമിന്റെ മുൻ ഡെപ്യൂട്ടി കോർഡിനേറ്ററും നിലവിലെ യൂണിയൻ പ്രതിനിധിയുമായ ഞാൻ, അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവയ്‌ക്കുന്നു” -തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു പ്രസ്താവനയിൽ അദ്ദേഹം കുറിച്ചു.

രാജിയുടെ കാരണങ്ങളും അദ്ദേഹം പങ്കുവച്ചു. ഡിഎംകെയുടെ നേതൃത്വത്തിൽ ദളിതർക്ക് പാർട്ടിക്കുള്ളിൽ മതിയായ സംരക്ഷണമോ മുൻഗണനയോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. സ്റ്റാലിൻ തന്റെ ചെറുമകനുവേണ്ടി ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചതുപോലുള്ള വിഷയങ്ങളെ പാർട്ടി കൈകാര്യം ചെയ്യുന്നത് ഈ ആശങ്കയുടെ വ്യക്തമായ ഉദാഹരണമാണെന്ന് അദ്ദേഹം പരാമർശിച്ചു. ഈ സാഹചര്യം ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അതിനാൽ ഇനി ഈ പാർട്ടിയിൽ തുടരില്ലെന്നുമാണ് അരസൻ വ്യക്തമാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by