Kerala

ട്രംപിനെതിരെ സംസാരിക്കാൻ ലോകത്തിൽ ഒരേയൊരാൾ മാത്രം ; ബ്രിട്ടാസിനെ പരിഹസിച്ച് വിനായകൻ : ഞങ്ങളുടെ വിനായകൻ ഇങ്ങനെ അല്ലെന്ന് നിലവിളിച്ച് സഖാക്കൾ

Published by

കൊച്ചി ; യുഎസിലേയ്‌ക്ക് കടന്നവരെ തിരിച്ചയച്ച യുഎസ് സർക്കാരിന്റെ നടപടിയിൽ കാര്യമറിയാതെ പ്രതിഷേധിക്കുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളും, അണികളും . ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രി ഇന്ത്യയുടെ നിലപാട് അറിയിച്ചിട്ടും അത് ചെവിക്കൊള്ളാതെ ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ കൂട്ടത്തിൽ ജോൺ ബ്രിട്ടാസ് അടക്കമുണ്ട് . എന്നാൽ ഇപ്പോൾ ഇതാ ഇക്കാര്യത്തിൽ ജോൺ ബ്രിട്ടാസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ.

നേറ്റീവ് അമേരിക്കൻസിന് വേണ്ടി ട്രംപിനെതിരെ സംസാരിക്കാൻ ലോകത്തിൽ ഒരേയൊരാൾ മാത്രമേയുള്ളൂവെന്നും അത് കേരളത്തിലെ നന്മക്കുവേണ്ടി മതം മാറിയ കുടുംബത്തിലെ എന്തിനോവേണ്ടി ജീവിക്കുന്ന ജോൺ ബ്രിട്ടാസ് ആണെന്നുമാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് . അതേസമയം നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിനായകൻ പരിഹസിച്ചപ്പോൾ  ആസ്വദിച്ച് നിന്ന കമ്യൂണിസ്റ്റുകളെല്ലാം വിനായകനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

മുൻപ് പല തവണ ഇത്തരം വിവാദങ്ങൾ വിനായകൻ ഉണ്ടാക്കിയപ്പോഴും നടന്റെ നിറമാണോ നിങ്ങൾക്ക് പ്രശ്നം എന്ന് ചോദിച്ചവരാണ് ഇന്ന് ഞങ്ങളുടെ വിനായകൻ ഇങ്ങനെ അല്ലാ എന്ന് കരഞ്ഞ് വിളിക്കുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by