കോഴിക്കോട് :മുക്കത്ത് പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ സംഭവത്തില്‍ ഒന്നാം പ്രതി ഹോട്ടല്‍ ഉടമ ദേവദാസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ഇയാള്‍ക്കെതിരെ യുവതിയുടെ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതാണ് പുറത്തുവന്ന തെളിവുകള്‍.
യുവതിയോട് പ്രതി മുന്‍പും അപമര്യാദയായി പെരുമാറിയെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍. രാജി വയ്‌ക്കും എന്നു പറഞ്ഞ യുവതിയോട് ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ദേവദാസ് ഉറപ്പ് നല്‍കി.
തനിക്കെതിരായ ആരോപണങ്ങള്‍ പ്രതി നേരത്തേ പൊലീസിന് മുന്നില്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ദേവദാസന്‍ റിമാന്‍ഡില്‍ ആണ്. അതേസമയം, ഒന്നും രണ്ടും പ്രതികളായ റിയാസും സുരേഷും താമരശേരി കോടതിയില്‍ കീഴടങ്ങി. പ്രതികള്‍ക്കായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.
കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക