India

ഗാസിയാബാദിൽ ദളിത് ഹിന്ദു വിവാഹഘോഷയാത്രയ്‌ക്ക് നേരെ മുസ്ലീം അക്രമികളുടെ അതിക്രമം ; സ്ത്രീകളുടെ മംഗല്യസൂത്രമടക്കം ജുനൈദിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തു

വരന്റെ കുടുംബം സംഗീതത്തിൽ നൃത്തം ചെയ്യുന്നതിനിടെ അക്രമികൾ കടന്നു കയറുകയും അക്രമണം അഴിച്ച് വിടുകയുമായിരുന്നു. അബ്ദുൾ, താഹിർ, ഹസ്‌നൈൻ, ജുനൈദ്, സാജിദ്, ഉസ്മാൻ, സഹോദരൻ എഹ്‌സാൻ എന്നിവരാണ് വിവാഹഘോഷയാത്രയിൽ കടന്ന് അതിക്രമം നടത്തിയത്

Published by

ലക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ലോണി പ്രദേശത്ത് ഒരു ഹിന്ദു ദളിത് യുവാവിന്റെ വിവാഹഘോഷയാത്രയ്‌ക്ക് നേർക്ക് മുസ്ലീം യുവാക്കളുടെ ആക്രമണം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

ലോണിയിലെ പ്രശാന്ത് വിഹാർ കോളനിയിൽ താമസിക്കുന്ന നഹർ സിങ്ങിന്റെ മകളും പ്രദേശത്തെ മഹാവീറിന്റെ മകൻ ഹർഷിന്റെയും വിവാഹഘോഷയാത്രയാണ് മുസ്ലീം അക്രമികൾ അലങ്കോലപ്പെടുത്തിയത്. ഇരകൾ ഹിന്ദു ദളിത് സമൂഹത്തിൽ നിന്നുള്ളവരാണ്.

വരന്റെ കുടുംബം സംഗീതത്തിൽ നൃത്തം ചെയ്യുന്നതിനിടെ അക്രമികൾ കടന്നു കയറുകയും അക്രമണം അഴിച്ച് വിടുകയുമായിരുന്നു. അബ്ദുൾ, താഹിർ, ഹസ്‌നൈൻ, ജുനൈദ്, സാജിദ്, ഉസ്മാൻ, സഹോദരൻ എഹ്‌സാൻ എന്നിവരാണ് വിവാഹഘോഷയാത്രയിൽ കടന്ന് അതിക്രമം നടത്തിയത്. മുസ്ലീം യുവാക്കൾ വിവാഹഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിയുകയും അവിടെയുള്ള ചില സ്ത്രീകളുടെ മംഗല്യസൂത്രം തട്ടിയെടുക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വിവാഹ ഘോഷയാത്രയിൽ പങ്കെടുത്തവരിൽ നിന്ന് ആഭരണങ്ങളും പണവും പ്രതികൾ കൊള്ളയടിച്ചതായും ആരോപിക്കപ്പെടുന്നു. അക്രമത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച പ്രാദേശിക ബിജെപി എംഎൽഎ നന്ദ്കിഷോർ ഗുജ്ജാർ ഇരയുടെ കുടുംബത്തെ സന്ദർശിച്ചു. അക്രമികൾ വിവാഹ സംഘത്തെ മർദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി എംഎൽഎ പറഞ്ഞു. കർശന നടപടിയെടുക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസിപി സൂര്യബലി മോര്യ പറഞ്ഞു. അബ്ദുൾ, താഹിർ, ഹസ്നൈൻ, ജുനൈദ്, സാജിദ്, ഉസ്മാൻ, ഉസ്മാന്റെ സഹോദരൻ എഹ്സാൻ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിച്ചു വരികയാണെന്നും കവർച്ച ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by