കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.
കലൂര്‍ സ്‌റ്റേഡിയത്തിന് സമീപമുളള ഹോട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്.
പരിക്കേറ്റവരെ രണ്ടു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചത്.വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക