India

‘ എനിക്ക് മോദിജിയെ കെട്ടിപ്പിടിക്കണം ‘ ; യുഎഇ പ്രസിഡന്റിന്റെ കെട്ടിപ്പിടിച്ചതുപോലെ മോദിജി തന്നെ കെട്ടിപ്പിടിക്കണമെന്ന് മൗലാന സാജിദ് റാഷിദി

Published by

ന്യൂഡൽഹി : തനിക്ക് മോദിജിയെ കെട്ടിപ്പിടിക്കണമെന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി . യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റിന്റെ കെട്ടിപ്പിടിച്ചതുപോലെ മോദിജി തന്നെ കെട്ടിപ്പിടിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും റാഷിദി പറഞ്ഞു.

ബിജെപി ഞങ്ങൾക്ക് തൊട്ടുകൂടാത്തതല്ല, കോൺഗ്രസിന്റെയോ സമാജ്‌വാദി പാർട്ടിയുടെയോ അടിമപ്പണിക്കാരുമല്ല.ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യണമെന്ന ധാരണ നമ്മൾ തകർക്കണം.

ഡൽഹി കലാപത്തിൽ കെജ്‌രിവാൾ മുസ്ലീങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത് ?. കോൺഗ്രസ് നമുക്ക് വേണ്ടി എന്താണ് ചെയ്തത്? ഡൽഹി കലാപസമയത്ത് രാഹുൽ ഗാന്ധി മുസ്തഫാബാദിൽ പോയിരുന്നു. കോവിഡ് കാലത്ത് തബ്ലീഗി ജമാഅത്തിനെ ലക്ഷ്യം വച്ചുകൊണ്ട് കെജ്‌രിവാൾ അതിനെ കുറ്റപ്പെടുത്തി.

എല്ലാ രാഷ്‌ട്രീയ പാർട്ടികളും മുസ്ലീങ്ങളെ ഒരുപോലെയാണ് പരിഗണിക്കുന്നത്. കോൺഗ്രസ് മുസ്ലീങ്ങൾക്ക് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തു എന്നല്ല ഇതിനർത്ഥം. നമ്മൾ ഒരു പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ, ആ പാർട്ടി നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു , അത് അവർ മനസിലാക്കണം.ബിജെപിക്ക് വോട്ട് ചെയ്തിട്ടുള്ളത് ഞാൻ മാത്രമല്ല. മുസ്ലീങ്ങളും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. എനിക്ക് പറയാനുള്ളത് ബിജെപിയെ ഭയപ്പെടേണ്ടതില്ല എന്നാണ്.‘ റാഷിദി പറഞ്ഞു.

നേരത്തെ ജീവിതത്തിൽ ആദ്യമായി താൻ ബിജെപിയ്‌ക്ക് വോട്ട് ചെയ്റ്റതായും റാഷിദി പറഞ്ഞിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by