തിരുവനന്തപുരം: മനുഷ്യജീവനു ഭീഷണിയാവുന്നവയെ വെടിവെച്ചു കൊല്ലാനുള്ള അനുമതി പ്രകാരം ഇതുവരെ സംസ്ഥാനത്ത് കൊന്നത് അയ്യായിരത്തിലേറെ കാട്ടുപന്നികളെ . 2020 മെയ് 18ന് ഇറക്കിയ ആദ്യ ഉത്തരവ് പലതവണ ദീര്‍ഘിപ്പിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരോ തദ്ദേശസ്ഥാപന അധ്യക്ഷനോ നിയോഗിക്കുന്ന ലൈസന്‍സുള്ളവര്‍ക്ക് വെടിവയ്ക്കാമെന്നാണ് ഉത്തരവിലെ മാനദണ്ഡം. കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സാംസ്കാരികുകയും വേണം. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്ത മൂലം ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് വനം വകുപ്പ് ആരോപിക്കുന്നു.
നിലവിലുള്ള ഉത്തരവിന്റെ കാലാവധി മെയ് 27ന് അവസാനിക്കും. ഒരു വര്‍ഷം കൂടി കൂടി നീട്ടുന്നതിനുള്ള അപേക്ഷ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് വനം പ്രിന്‍സിപ്പല്‍സെക്രട്ടറിക്ക് വൈകാതെ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: