Kottayam

കൈതത്തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം മാത്തച്ചന്‌റേതെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തും

Published by

കോട്ടയം : പാലായില്‍ കൈതത്തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം മീനച്ചില്‍ പടിഞ്ഞാറേ മുറിയില്‍ മാത്യു തോമസിന്റെത് (മാത്തച്ചന്‍, 84) തന്നെയെന്ന് ഉറപ്പുവരുത്താനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനായി മക്കളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത അസ്ഥികൂട അവശിഷ്ടങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബര്‍ 21നാണ് മാത്യു തോമസിനെ കാണാതായത് . അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിന് അര കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈതത്തോട്ടത്തില്‍ പുല്ലരിയാനായി എത്തിയ ബന്ധു അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. മാത്യുവിന്റെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നതാണ് സൂചനയായത്. പിതാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മക്കള്‍ പോലീസിനെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിലും കേസ് നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by