Kerala

അമ്പലപ്പുഴയിൽ സ്കൂളിൽ പോകാനിറങ്ങിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: ബീഹാർ സ്വദേശി അറസ്റ്റിൽ

Published by

അമ്പലപ്പുഴ: പോക്സോ കേസിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി 23 കാരനായ അജ്മൽ ആരീഫിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഏഴര പിടികയിൽ വാടകക്കു താമസിച്ചു വരുകയായിരുന്നു. സ്കൂളിൽ പോകാനിറങ്ങിയ പെൺകുട്ടിയെ കഴിഞ്ഞ ജനുവരി 30 നാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

കുട്ടിയെ ഭീഷണിപ്പെടുത്തി റെയിൽവെ സ്റ്റേഷനു സമീപമുള്ള മുറിയിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. അമ്പലപ്പുഴ ഡിവൈഎസ്‍പി കെ. എൻ രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ഗ്രേഡ് സബ് ഇൻസ്പെകടർമാരായ നവാസ്, പ്രിൻസ് എസ്, സിവിൽ പോലിസ് ഓഫിസർമാരായ നൗഫൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അജ്മൽ ആരീഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by