ന്യൂയോര്‍ക്ക്: ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഭാരതം. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചി
നോ ഹില്‍സിലെ പ്രാദേശിക അധികാരികളോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കാലിഫോര്‍ണിയയിലെ ഷിനോ ഹില്‍സിലുള്ള ക്ഷേത്രത്തിനെതിരെയുണ്ടായ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നു. ഈ അതിക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കഴിഞ്ഞദിവസമായിരുന്നു ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം. ദക്ഷിണ കാലിഫോര്‍ണിയയിലെ ഷിനോ ഹില്‍സില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായണ്‍ മന്ദിര്‍ ആണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ ക്ഷേത്ര ചുവരില്‍ ഭാരത വിരുദ്ധ മുദ്രാവാക്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും എഴുതി. ക്ഷേത്ര ചുവരുകള്‍ കരിതേച്ച് വികൃതമാക്കിയതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് നടക്കുന്ന ഏഴാമത്തെ സംഭവമാണിത്. കഴിഞ്ഞ സപ്തംബറിലും കാലിഫോര്‍ണിയയില്‍ സമാന സംഭവം ഉണ്ടായിരുന്നു. സാക്രമെന്റോയില്‍ സ്ഥിതിചെയ്യുന്ന ബാപ്സ് ക്ഷേത്രത്തിന് നേരെയാണ് അന്ന് ഖാലിസ്ഥാനി ഭീകരരുടെ ആക്രമണമുണ്ടായത്. ‘ഹിന്ദൂസ് ഗോ ബാക്ക്’ എന്നുള്‍പ്പെടെ അസഭ്യവാക്കുകളാണ് ഭീകരര്‍ ക്ഷേത്ര ചുവരില്‍ എഴുതിയത്.
അതേസമയം ഖാലിസ്ഥാനികളുടെ ആക്രമണത്തിനെതിരെ ശക്തമായി പോരാടുമെന്ന് ബാപ്സ് ക്ഷേത്ര അധികാരികള്‍ അറിയിച്ചു. ഇതോടൊപ്പം നിരവധി ഹിന്ദു കൂട്ടായ്മകളും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. എല്ലാവിധ വിദ്വേഷങ്ങള്‍ക്കെതിരെയും ഉറച്ചുനില്‍ക്കുന്നവരാണ് ഹിന്ദു സമൂഹമെന്നും ദക്ഷിണ കാലിഫോര്‍ണിയയില്‍ ഹിന്ദുവിദ്വേഷം വേരൂന്നാന്‍ അനുവദിക്കില്ലെന്നും ആക്രമണത്തെ അപലപിച്ച ബിഎപിഎസ് പബ്ലിക് അഫയേഴ്സ് എക്സിലൂടെ അറിയിച്ചു. വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ കൊഹ്ന (കൊയ്ലേഷന് ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക) യും ആക്രമണത്തെ അപലപിച്ചു. വിദ്വേഷത്തിന്റെ പേരില്‍ യുഎസിലെ ഹിന്ദു ക്ഷേത്രങ്ങളെ ഭീകരര്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നതായി കൊഹ്ന ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: