ലഖ്നൗ: ഇല്ലാത്ത മരണങ്ങള്‍ നടന്നുവെന്ന് കാണിക്കാന്‍ വ്യാജവീഡിയോകള്‍ പങ്കുവെച്ച് മഹാകുംഭമേളയുടെ ശോഭ കെടുത്താന്‍ തുനിഞ്ഞിറങ്ങി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഫണ്ട് നല്‍കുന്ന ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരാണോ ഇവരെന്ന് യുപി പൊലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
തിക്കിലും തിരക്കിലും പെട്ട് മുപ്പത് പേര്‍ മരിച്ച സംഭവത്തില്‍ മരണം പെരുപ്പിച്ച് കാട്ടാന്‍ ഒട്ടേറെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും അക്കൗണ്ടുകളും ശ്രമം നടത്തിയിരുന്നു. ചിലര്‍ വ്യാജവീഡിയോ സഹിതം വാര്‍ത്തകള്‍ നല്‍കിയത് യുപി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇത്തരം ഏഴ് പേര്‍ക്കെതിരെ ഭാരത് ന്യായ് സംഹിതയിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മേള കൊട് വാലി പൊലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. സൈബര്‍ ക്രൈം വകുപ്പും മേള കൊട് വാലി പൊലീസും സംയുക്തമായാണ് ഇതേക്കുറിച്ച് അന്വേഷിക്കുക.
തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട ബന്ധുക്കളുടെ മൃതദേഹവും ചുമന്ന് കുടുംബാംഗങ്ങള്‍ നടന്നുപോകുന്ന ഒരു വ്യാജ വീഡിയോ ആണ് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പങ്കുവെച്ചതെന്ന് യുപി എസ്എസ് പി ദ്വിവേദി പറയുന്നു. തിക്കിലും തിരക്കിലുംപെട്ട് മരിച്ച മൂന്ന് കുടുംബാംഗങ്ങളെ മോര്‍ച്ചറിയില്‍ നിന്നും നേരിട്ടാണ് വീട്ടിലേക്ക് ചുമന്ന് കൊണ്ടുപോകുന്നു എന്നാണ് വീഡിയോയ്‌ക്ക് ഒപ്പമുള്ല കമന്‍ററി. ഇത് മരണത്തിന്റെ മഹാകുംഭമേളയാണെന്നും ഇവര്‍ വിശദീകരിക്കുന്നു. ഈ വീഡിയോ വ്യാജമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേപ്പാളില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണിതെന്നും കണ്ടെത്തി.
മറ്റൊരു സോഷ്യന്‍ മീഡിയ അക്കൗണ്ടില്‍ വന്നത് കിഡ്നി പറിച്ചെടുത്ത ശേഷം മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ഒരു വീഡിയോ ആണ്. ഇതും വ്യാജമാണെന്ന് കണ്ടെത്തി. ഈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താനാണ് സൈബര്‍ ക്രൈം വിഭാഗവും പൊലീസും സംയുക്തമായി അന്വേഷണം നടത്തുന്നതെന്ന് എസ്എസ് പി ദ്വിവേദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: