തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊന്ന കേസില്‍ പ്രതിയായ അമ്മാവന്‍ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുളളതായി കരുതുന്നില്ലെന്ന് ഡോക്ടര്‍മാര്‍. കോടതി നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസിക രോഗവിദഗ്ധരാണ് പരിശോധന നടത്തിയത്.
വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് റൂറല്‍ എസ് പി പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലപാതകത്തിന്റെ കാരണം വ്യക്തമാകുന്നതിന് വെല്ലുവിളിയാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെ അറിയിച്ചത് പ്രകാരമാണ കോടതി മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്
രണ്ടു ദിവസം പ്രതിയെ ജയിലില്‍ നിരീക്ഷിച്ചതിനുശേഷം പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക