തിരുമല : ഹിന്ദു ആചാരങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറുന്ന 18 ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം. ബോർഡിന്റെ പ്രമേയം അനുസരിച്ച്, ഈ ജീവനക്കാരെ ടിടിഡി ക്ഷേത്രങ്ങളിലെയും അനുബന്ധ വകുപ്പുകളിലെയും ജോലികളിൽ നിന്ന് നീക്കം ചെയ്യും. ഹിന്ദു മതപരമായ പരിപാടികളിലോ ആചാരങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്നും ഇവരെ വിലക്കി.
ഈ ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറാന്‍ അപേക്ഷ നല്‍കുകയോ വോളണ്ടറി റിട്ടയർമെന്‍റിന് (വിആർഎസ്) അപേക്ഷിക്കുകയോ ചെയ്യാനാകും.ഹിന്ദു ജീവനക്കാർ മാത്രമേ ടിടിഡിയിൽ ജോലി ചെയ്യാൻ പാടുള്ളുവെന്ന് ചെയർമാൻ ബി ആർ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിടിഡി ബോർഡ് മുമ്പ് പ്രസ്താവിച്ചിരുന്നു. എന്നാൽ 18 ജീവനക്കാർ അഹിന്ദു പാരമ്പര്യങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
തിരുമല ഹിന്ദു വിശ്വാസത്തിന്റെയും പവിത്രതയുടെയും പ്രതീകമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ബോർഡിനുണ്ടെന്ന് ബി ആർ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: