India

ബെറ്റ് ദ്വാരകയിൽ അനധികൃത മദ്രസയും, ദർഗയും കെട്ടിപ്പൊക്കി വഖഫ് ബോർഡ് ; ബുൾഡോസർ കൊണ്ട് ഇടിച്ചു നിരപ്പാക്കി ഗുജറാത്ത് സർക്കാർ

Published by

അഹമ്മദാബാദ് : ഗുജറാത്തിലെ ബെറ്റ് ദ്വാരകയിൽ വഖഫ് ബോർഡിന്റെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ബുൾഡോസർ നടപടി ആരംഭിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെയാണ് സർക്കാർ നടപടികൾ ആരംഭിച്ചത്.

ദർഗയും അടക്കമുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ ബെറ്റ് ഭഡേല മുസ്ലീം ജമാത്ത് ട്രസ്റ്റ് സമർപ്പിച്ച എല്ലാ ഹർജികളും ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു . ഹർജികൾ അടിസ്ഥാനരഹിതമാണെന്നും യാതൊരു പരിഗണനയും ആവശ്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് മൗന ഭട്ട് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. നേരത്തെ നൽകിയ ഇടക്കാല സ്റ്റേയും ഹൈക്കോടതി ഒഴിവാക്കി.

വഖഫ് ബോർഡ് അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി . ബെറ്റ് ഭഡേല മുസ്ലീം ജമാത്തിന്, ഈ ഭൂമികളിൽ ഉടമസ്ഥാവകാശമോ അധികാരമോ ഇല്ല. ഒരു പ്രത്യേക ആവശ്യത്തിനായി അനുവദിച്ച ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ മാത്രമുള്ളതാണെന്നും കോടതിയ്‌ക്ക് വ്യക്തമായി. ഖബർസ്ഥാന് വിട്ടു നൽകിയ ഭൂമിയിൽ ദർഗയും മദ്രേസയും വഖഫ് ബോർഡ് കെട്ടി ഉയർത്തിയിരുന്നു. ഇത് അനുവദിക്കാനാകില്ലെന്നും , ഭൂമി കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തുടർന്നാണ് ഇന്ന് രാവിലെ വീണ്ടും ബുൾഡോസർ നടപടികൾ ആരംഭിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക