India

സനാതന സംസ്കാരത്തെ ധീരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് മഹാകുംഭമേളയിൽ പരിക്കേറ്റ യുവാവ് : ധൈര്യമായിരിക്കൂവെന്ന് യോഗി

Published by

ലക്നൗ : മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പരിക്കേറ്റ യുവാവുമായുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൂടിക്കാഴ്‌ച്ച വൈറലാകുന്നു. എസ്ആർഎൻ ആശുപത്രി സന്ദർശിച്ചതിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് . ചിത്രകൂട് രാജാപൂരിൽ നിന്നാണ് താൻ വരുന്നതെന്ന് യുവാവ് യോഗിയോട് പറയുന്നു.

ഒപ്പം , “സർ, നിങ്ങളുടെ ക്രമീകരണങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ ജീവൻ നഷ്ടപ്പെട്ടാലും ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. താങ്കൾ സനാതന സംസ്കാരത്തെ ധീരമായി മുന്നോട്ട് കൊണ്ടുപോകണം സർ… താങ്കൾ ഞങ്ങളുടെ ഐക്കണാണ് സർ…” എന്നും പറയുന്നു. ഇതിന് ധൈര്യത്തോടെ ഇരിക്കാൻ യോഗി പറയുമ്പോൾ സാർ , താങ്കളാണ് എന്റെ ധൈര്യമെന്നാണ് യുവാവിന്റെ മറുപടി. യുവാവിന്റെ ചികിത്സയെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടർമാരോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by