ന്യൂഡൽഹി ; മുതിർന്ന നടനും ടിഎംസി എംപിയുമായ ശത്രുഘ്‌നൻ സിൻഹ തന്റെ തുറന്ന പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സസ്യേതര ഭക്ഷണത്തെക്കുറിച്ചും യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാണ് ശ്രദ്ധ നേടുന്നത് . രാജ്യവ്യാപകമായി മാംസാഹാരം നിരോധിക്കണമെന്നും , യുസിസി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉത്തരാഖണ്ഡിൽ പൊതു നിയമം വിജയകരമായി നടപ്പിലാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു.
“രാജ്യത്ത് ബീഫ് മാത്രമല്ല, മാംസാഹാരവും നിരോധിക്കണം. പല സ്ഥലങ്ങളിലും ഗവൺമെന്റുകൾ ബീഫ് നിരോധിച്ചിട്ടുണ്ട്, പക്ഷേ പല പ്രദേശങ്ങളിലും ഇത് ഇപ്പോഴും നിയമപരമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളുകൾക്ക് ഇത് പരസ്യമായി കഴിക്കാം, പക്ഷേ വടക്കേ ഇന്ത്യയിൽ അത് കഴിക്കാൻ കഴിയില്ല . രാജ്യത്തുടനീളം യുസിസി നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാമർശിക്കവേ, രാഷ്‌ട്രീയം മാറ്റിവെച്ച് ഇക്കാര്യത്തിൽ ഒരു സർവകക്ഷി ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക