വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കില്‍ പുനരധിവാസത്തിന് അര്‍ഹതയുണ്ടാവില്ല.എന്നാല്‍ വീട് നശിച്ചതിനുളള നാല് ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.
ദുരന്തമേഖലയിലെ വീട് വാടകക്ക് നല്കിയിരിക്കുകായാരിന്നുവെങ്കില് വാടകക്കാരന് പുതിയ വീടിന് അര്‍ഹതയുണ്ട്.വാടകക്ക് വീട് നല്കിയ ആളിന് വേറെ വീടില്ലെങ്കില്‍ അവര്‍ക്കും പുതിയ വീട് ലഭിക്കും.
ലൈഫ് പദ്ധതി അനുസരിച്ചുളള നിര്‍മ്മാണത്തിലിരുന്ന വീടുകള്‍ നശിക്കുകയോ നോ ഗോ സോണിലോ ആണെങ്കില്‍ പുതിയ വീട് അനുവദിക്കും.. ഒരു വീട്ടില്‍ താമസിക്കുന്ന കൂട്ടുകൂടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ പുതിയ വീട് നല്‍കും.
സുരക്ഷിതമേഖലയിലും ഭാഗികമായി നശിച്ചതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: