റിപ്പബ്ളിക്ക് ദിന പരേഡിലും, കർത്തവ്യ പഥ്മാർച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥനത്തെപ്രതിനിധികരിച്ച് പങ്കെടുത്ത 174 എൻ.സി.സി. കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും രാജ് ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രൗഢഗംഭീര സ്വീകരണം നൽകി.
രാജ്യത്തെ 17 എൻ.സി.സി. ഡയറക്ടറേറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച കേഡറ്റുകൾ വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്ത 174 കേഡറ്റുകൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, മികച്ച പ്രകടനവുമാണ് നടത്തിയത്. കേരള എൻ.സി.സി.യുടെ ചരിത്രത്തിൽ ആദ്യമായി സംസഥാനത്ത് നിന്ന് 45 പേരടങ്ങുന്ന സീനിയർ വിങ് വനിതാ ബാൻഡിന് റിപ്പബ്ളിക്ക് ദിനത്തിൽ കർത്തവ്യ പഥിൽ ബാൻഡ് ഡിസ്പ്ളേ നടത്തുന്നതിനുളള അവസരവും ലഭിച്ചു.
ഡൽഹിയിലെ റിപ്പബ്ളിക്ക് ദിന ക്യാമ്പിലെ അനുഭവങ്ങൾ കേഡറ്റുകൾ ഗവർണറുമായി പങ്കുവച്ചു. സ്വീകരണ പരിപാടിയിൽ മേജർ ജനറൽ രമേഷ് ഷൺമുഖം,അഡീഷണൽ ഡയറക്ടർ ജനറൽ എൻ.സി.സി. ഡോ. ദേവേന്ദ്ര ധോദാവത്ത് അഡീഷണൽ ചീഫ് സെക്രട്ടറി, ബ്രിഗേഡിയർ എ. രാഗേഷ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ.സി.സി. ബ്രിഗേഡിയർ ആനന്ദ് കുമാർ, ഗ്രൂപ്പ് കമാൻഡർ, കേണൽ അഭിഷേക് റാവത്ത് സേനാ മെഡൽ,കണ്ടിജന്റ് കമാൻഡർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക