Kerala

തൃശൂരില്‍ ക്ഷേത്രോത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ബ്രഹ്മകുളം പൈങ്കിണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Published by

തൃശൂര്‍: ചിറ്റാട്ടുകരയില്‍ ക്ഷേത്രോത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45)ആണ് മരിച്ചത്.

പച്ചമരുന്ന് വില്പന നടത്തുന്ന ആനന്ദും ഭാര്യയും പാടത്ത് കിടക്കുമ്പോഴാണ് വിരണ്ടോടിയ ആന പാഞ്ഞെത്തിയത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ട് ഓടി. ഭാര്യ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു.

ബ്രഹ്മകുളം പൈങ്കിണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിയ ശേഷം ഏറെ ദൂരം ഓടിയ ആന മറ്റൊരാളെയും ആക്രമിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഏറെനേരം പരിശ്രമിച്ച് ആനയെ തളച്ചു.കണ്ടാണിശേരി ഭാഗത്ത് വെച്ചാണ് തളച്ചത്.ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോയി. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by