കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് നാല്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരം.
പരിക്കേറ്റ 27 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ എട്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.
കോഴിക്കോട് മാവൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഇരുചക്രവാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെയാണ് അപകടം. ബസ് അമിത വേഗത്തലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
കെഎല്‍ 12 സി 6676 എന്ന രജ്സ്ട്രേഷനിലുളള ബസാണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: