തിരുവനന്തപുരം : തൈക്കാട് ഗവണ്മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി. സ്കൂളിലെ കുട്ടികള്‍ പരിപാലിച്ചു വന്ന തോട്ടത്തില്‍ നിന്ന് പച്ചക്കറികള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തയച്ച് കുട്ടികള്‍. ഉച്ചഭക്ഷണത്തിനായി നട്ടുവളര്‍ത്തിയ പച്ചക്കറികളാണ് മോഷണം പോയത്.
കള്ളനെ കണ്ടെത്താന്‍ സ്കൂളില്‍ സിസിടിവി സ്ഥാപിക്കണമെന്നും കുട്ടികള്‍ കത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. സ്കൂള്‍ ലീഡര്‍മാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിയത്.
അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. കുട്ടികളെഴുതിയ കത്ത് ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് പറയാനുള്ളതെന്നും മന്ത്രി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: