ന്യൂദൽഹി : ദൽഹി മുഖ്യമന്ത്രിയും കൽക്കാജി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അതിഷിക്കെതിരെ ദൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തിയതിനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 5 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനുള്ള സമയപരിധി കഴിഞ്ഞിട്ടും ഡൽഹി മുഖ്യമന്ത്രി പ്രചാരണം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതിഷി , ഫത്തേ സിംഗ് മാർഗിൽ അവരുടെ അനുയായികളുമായും പത്ത് വാഹനങ്ങളുമായും കാണപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ട്.
പെരുമാറ്റച്ചട്ട മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പോലീസ് അവരോട് പ്രദേശം ഒഴിയാൻ ആവശ്യപ്പെട്ടു. പക്ഷേ അവർ പോലീസ് ഉദ്യോഗസ്ഥനെ ജോലി ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവെന്നും പരാതി ഉണ്ട്. അതേ സമയം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 5 ബുധനാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: