ബിഗ് ബോസ് താരവും നടനുമായ രജിത്ത് കുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ ലൈംഗികശേഷി ധ്യാനത്തിലൂടെ നഷ്ടപ്പെടുത്തിയെന്നും അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നുമാണ് ഒരു അഭിമുഖത്തിലൂടെ രജിത് കുമാര്‍ വെളിപ്പെടുത്തിയത്.
ഡോക്ടറുടെ അടുത്ത് പോയി താന്‍ പരിശോധന വരെ നടത്തിയതായിട്ടും താരം പറഞ്ഞിരുന്നു. ഈ വാര്‍ത്ത വളരെ പെട്ടെന്ന് വൈറലായി മാറി. പിന്നാലെ മുഖ്യധാര മാധ്യമങ്ങള്‍ അടക്കം രജിത്തിന്റെ പ്രസ്താവന വാര്‍ത്തയാക്കി. അതേസമയം തന്നെക്കുറിച്ച് വന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്ക് പേജിലൂടെയാണ് രജിത്ത് സംസാരിച്ചത്.
ഒരു വ്യക്തിക്ക് ദൈവത്തിനോട് അടുക്കണമെങ്കില്‍ അയാള്‍ സ്വന്തം ലൈംഗികത കുറക്കണം or ഷണ്ഡത്വം വര്‍ധിപ്പിക്കണം. ഇതാണ് യേശുദേവന് പഠിപ്പിച്ചത്. ബൈബിള്‍ മത്തായി 19:12. ഇത് പെട്ടന്ന് നടക്കില്ല. ആദ്യം മക്കള്‍ക്ക് (3-15 ) വയസ്സുവരെ ജ്ഞാനം or വേദത്തിലെ അറിവ് നല്‍കണം.
15-40 വയസുവരെ ദിവസവും സ്വയം 15 മിനിറ്റ് ധ്യാനം ചെയ്യണം. ഇത്രയും നമ്മള് ചെയ്താല്‍ ബാക്കി ദൈവം നോക്കിക്കൊള്ളും. 80 – 100 വയസ്സില്‍ സുഖ മരണം or മുക്തി or മോക്ഷം. ഈ സത്യം അറിയാതെ അമ്പലത്തിലും പള്ളികളിലും പോയി പ്രാര്‍ത്ഥിച്ചിട്ടോ നിസ്ക്കരിച്ചിട്ടോ ഒന്നും ഒരു കാര്യവും ഇല്ല.
മരിക്കും എന്നാല്‍ ദൈവരാജ്യത്തില്‍ എത്തില്ല. ഈ സത്യം എനിക്കു മനസ്സിലായത് 20 വര്‍ഷത്തെ ധ്യാന യോഗയിലുയുടെയാണ് എന്നു അവതാരകനോട് പറഞ്ഞതിന് എന്നെ മോശക്കാരനാക്കാനും അവര്‍ക്ക് പണം ഉണ്ടാക്കാനുമായിട്ടായിരുന്നു സോഷ്യല്‍ മീഡിയല്‍ ചിലര്‍ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്നെ അധിക്ഷേപിച്ചത്.
നിങ്ങള്‍ ഒരു ദൈവവിശ്വാസി ആണെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യം ചിന്തിച്ചു നോക്കൂ. എന്നിട്ട് ഈ അറിവ് കുടുംബത്തില്‍ മക്കള്‍ക്കു നല്കു. അവര്‍ നാളെ വിജയിക്കട്ടെ. ചിലരുടെ ചതിക്കുഴികളില്‍ അവര്‍ പ്പെടാതിരിക്കട്ടെ. ഈ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഇത് ലൈക്കും ഷെയറും ചെയ്യണേ. സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം ഡോ. രജിത് കുമാര്‍..’ എന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘തനിക്ക് ശേഷം അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് രജിത് കുമാര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഒരു ഡോക്ടറുടെ അടുത്ത് പോയി തന്റെ ലിംഗം പരിശോധിക്കുകയും ചെയ്തു. സ്വയം ആര്‍ജിച്ചെടുത്ത ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍ രീതി പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എനിക്ക് നൂറല്‍ രീതിയില്‍ ലൈംഗിക ശേഷി നിഷ്ക്രിയമായി കഴിഞ്ഞു എന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ഒരിക്കലും കുട്ടികള്‍ ജനിക്കാന്‍ സാധ്യതയില്ല. എനിക്കതില്‍ പേടിയുമില്ല. ഉദ്ദീപനം ഉണ്ടെങ്കില്‍ അല്ലേ മറ്റേതെങ്കിലും രീതിയില്‍ പേടിക്കേണ്ടതുള്ളൂ. സ്വന്തം നിലയില്‍ എന്നെ ഷണ്ഡന് ആക്കി മാറ്റിക്കഴിഞ്ഞു എന്നും അതില്‍ തനിക്ക് അഭിമാനമേ ഉള്ളൂ എന്നുമാണ് രജിത്ത് കുമാര്‍ പറഞ്ഞത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: