കോപ്പൻഹേഗൻ : കൊല്ലപ്പെട്ട ഇറാഖി ആക്ടിവിസ്റ്റ് സൽവാൻ മോമികയ്ക്ക് ഖുറാൻ കത്തിച്ച് ആദരവർപ്പിച്ച് ഡാനിഷ്-സ്വീഡിഷ് ആക്ടിവിസ്റ്റ് റാസ്മസ് പലുദാൻ . പലപ്പോഴും ഇസ്ലാമിനെ വിമർശിച്ചും ഖുറാൻ കത്തിച്ചും വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് പലുദാൻ. ഇസ്ലാമിനെതിരെയുള്ള നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടി പലപ്പോഴും പലുദാൻ ഖുറാൻ കത്തിച്ചിട്ടുണ്ട്.
ഡെൻമാർക്കിലെ ടർക്കിഷ് എംബസിക്ക് മുൻപിലായിരുന്നു പലുദാന്റെ പ്രതിഷേധം. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ സ്ഥിതിചെയ്യുന്ന ടർക്കിഷ് എംബസിക്ക് മുൻപിൽ ഒരുകെട്ട് ഖുറാനുകളുമായി പലുദാൻ എത്തി. തുടർന്ന് മതഗ്രന്ഥം കത്തിക്കാൻ തുടങ്ങി. ഇസ്ലാമിലെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട മോമികയ്ക്ക് വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ഖുറാൻ കത്തിച്ചതിന് ശേഷം റാസ്മസ് പലുദാൻ വ്യക്തമാക്കി.
38 കാരനായ സാൽവാൻ മോമിക ബുധനാഴ്ച വൈകുന്നേരം സ്റ്റോക്ക്ഹോമിലെ സോഡെർതാൽജെ ഏരിയയിലെ അപ്പാർട്ട്മെൻ്റിൽ വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഖുറാൻ കത്തിച്ച കേസിൽ സ്വീഡിഷ് കോടതി വിധി പറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കൊലപാതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: