Kerala

ബി ജെ പി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ വധശ്രമം: സി പി എം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കുറ്റ കൃത്യം കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ക്കുളള ഏഴുവര്‍ഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന് കോടതി

Published by

കൊച്ചി :ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്ററെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സി പി എം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി . സിപിഎം പ്രവര്‍ത്തകരായ എട്ടു പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.അപ്പീലില്‍ വിധി ശരിവച്ചത് 31 വര്‍ഷങ്ങള്‍ക്കുശേഷമാണ് . പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടില്ല.

കുറ്റ കൃത്യം കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ക്കുളള ഏഴുവര്‍ഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന് കോടതി പറഞ്ഞു.രണ്ടുകാലും നഷ്ടപ്പെട്ട സദാനന്ദന്‍ മാസ്റ്റര്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിച്ചുനല്‍കേണ്ടത് ഉചിതമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പ്രതികളുടെ ശിക്ഷ കുറയ്‌ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.അങ്ങനെ ചെയ്താല്‍ ഭാവിയില്‍ സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് ഉത്തരവിലുണ്ട്.1994 ജനുവരി 25ന് രാത്രിയാണ് ആര്‍ എസ് എസ് ജില്ലാ സഹകാര്യവാഹക് ആയിരുന്ന സദാനന്ദന്‍ മാസ്റ്ററെ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെട്ട സംഘം ആക്രമിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by