പത്തനംതിട്ട: അടൂര് തെങ്ങമത്ത് ചായക്കടയില് വച്ച് ആര്എസ്എസ് അനുഭാവികളായ യുവാക്കളെ അക്രമികള് തല്ലിച്ചതച്ചു.പ്രദേശവാസികളായ അഭിരാജ്, വിഷ്ണു എന്നിവര്ക്കാണ് മര്ദ്ദനമേറ്റത്.
ബൈക്കുകളിലെത്തിയ അക്രമി സംഘമാണ് യുവാക്കള്ക്ക് നേരെ മര്ദ്ദനം അഴിച്ചു വിട്ടത്. സംഭവത്തില് പത്തിലധികം പേര്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം.നേരത്തേ പ്രദേശവാസികളായ അഭിരാജും വിഷ്ണുവും നൂറനാട് ഭാഗത്തുള്ള ചിലരുമായി റോഡില് വാക്കേറ്റമുണ്ടായിരുന്നു. ഇതിന് ശേഷം പിരിഞ്ഞുപോയ സംഘം മൂന്ന് ബൈക്കുകളിലായി വീണ്ടുമെത്തി.ഈ സമയം ചായക്കടയിലിരുന്ന അഭിരാജിനെയും വിഷ്ണുവിനെയും ഇവര് മര്ദ്ദിക്കുകയായിരുന്നു.
സംഭവം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. പുതുതയായി തുടങ്ങിയ ചായകട അക്രമികള് അടിച്ചു തകര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: