കോട്ടയം: രാഷ്‌ട്രീയക്കാരനും എംപിയും മന്ത്രിയുമൊക്കെ ആയ ശേഷമല്ല, സുരേഷ് ഗോപി ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് മൂന്നുപതിറ്റാണ്ടായി അദ്ദേഹവുമായി അടുത്ത ബന്ധമുള്ള , സന്തത സഹചാരിയും സുഹൃത്തുമായ പാലാ സ്വദേശി ബിജു പുളിക്കക്കണ്ടം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് , അദ്ദേഹത്തെ ആദിവാസി , പിന്നോക്ക സമുദായവിരുദ്ധനാക്കാനുള്ള രാഷ്‌ട്രീയ എതിരാളികളുടെയും ചില മാധ്യമങ്ങളുടെയും കുതന്ത്രങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണെന്നും ബിജു പറയുന്നു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് കുത്തിപ്പൊക്കിയ പുതിയ വിവാദത്തിന്‌റെ പശ്ചാത്തലത്തിലാണ് ബിജു വിശദമായ കുറിപ്പുമായി രംഗത്തു വന്നത്.
പ്രതികരണത്തില്‍ നിന്ന്: സ്വന്തം കൈയ്യിലെ ലക്ഷക്കണക്കിനു പണം മുടക്കി മൂന്നാര്‍ ഇടമലക്കുടിയിലും അട്ടപ്പാടിയിലും ആതിരപ്പള്ളി മേഖലകളിലുമടക്കം ആദിവാസിമേഖലകളില്‍ സുരേഷ് ഗോപി ചെയ്ത നല്ല കാര്യങ്ങള്‍ നിരവധിയാണ്. ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ കുടിവെള്ളമെത്തിക്കാനായി അദ്ദേഹം ചിലവഴിച്ച ഏതാണ്ട് 15 ലക്ഷത്തിലധികം രൂപ ഞാന്‍ വഴിയാണ് പൈപ്പുകളും അനുബന്ധ സാമഗ്രഹികളും പാലായില്‍ നിന്നും കൊടുത്തയച്ചത്.
അതുപോലെ യാത്രാസൗകര്യമില്ലാത്തയിടങ്ങളില്‍ രോഗികളായ ആദിവാസികളെ ആശുപത്രികളില്‍ എത്തിക്കാനുള്ള പല്ലക്കടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത് …
ആദിവാസി ഊരുകള്‍ ദത്തെടുത്ത് അവിടെ ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസത്തിനുള്ള കാര്യങ്ങളും ഏര്‍പ്പാടാക്കിയത് … ഇതില്‍ ഭൂരിപക്ഷം ക്ഷേമ പ്രവര്‍ത്തനങ്ങളും സുരേഷ് ഗോപി തന്റെ സ്വന്തം പണമെടുത്താണ് ചെലവഴിച്ചത്.
ഇടമലക്കുടിയില്‍ 8- 10 കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ ആനത്താരയിലൂടെ യാത്ര ചെയ്ത് ഊരുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊണ്ട പല അവസരങ്ങളിലും ഞാനും സുരേഷ് ചേട്ടനൊപ്പമുണ്ടായിരുന്നു.
ഒരു തവണത്തെ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഊര് സന്ദര്‍ശനവേളയില്‍, ഇടുക്കി BJP ജില്ലാ പ്രസിഡന്റ് KS അജി , ജില്ലാ സെക്രട്ടറി സുരേഷ് VN ഇവര്‍ക്കൊപ്പം തൃശ്ശൂരിലെ അഡ്വ. KK അനീഷ് കുമാറും , രഘുനാഥ് Cമേനോനും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.
അതിരപ്പള്ളിയില്‍ ആദിവാസികള്‍ക്ക് ചാലക്കുടി പുഴ കടന്ന് വനത്തിലൂടെ ഊരുകളിലേക്ക് പോവാനായി ഫൈബര്‍ വള്ളങ്ങള്‍ വാങ്ങി നല്‍കി. അത് കൊടുക്കുന്ന വേളയില്‍ സിനിമാതാരം ടിനി ടോമും സന്നിഹിതനായിരുന്നു.
അട്ടപ്പാടിയില്‍ 2013 ല്‍ ലക്ഷ്മിസുരേഷ് ഗോപി ട്രസ്റ്റ് വഴി 8 ടോയിലറ്റുകള്‍ പണിതു നല്‍കി.2014 ല്‍ സ്വച്ഛഭാരത് വരുന്നതിനു മുമ്പായിരുന്നു അക്കാര്യം നടപ്പിലാക്കിയത്.
ഇടമലയാര്‍ പദ്ധതി പ്രദേശത്ത് , പോങ്ങിന്‍ചുവട് ആദിവാസി ഊരില്‍ 35 ടോയിലറ്റുകളാണ് സ്വന്തം പണമുപയോഗിച്ച് പണി കഴിപ്പിച്ചത്. അതില്‍ 2, 3 എണ്ണം ആനകള്‍ തകര്‍ത്തു. അവിടുത്തെ ആദിവാസികള്‍ അന്നാദ്യമായിട്ടായിരുന്നു ടോയിലറ്റുകള്‍ കാണുന്നതു പോലും…
വയനാട്ടില്‍ പില്‍ക്കാലത്ത് ഗവണ്‍മെന്റ് ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനു മുമ്പേ അരിവാള്‍ രോഗം കണ്ടുപിടിക്കുന്നതിനായുള്ള സ്‌കാനുകള്‍ക്കായി 10 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കി.
ഇങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്കുമുമ്പേ ആദിവാസി ജനസമൂഹത്തിനായി ചെയ്തിട്ടുണ്ട്.
അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് , അദ്ദേഹത്തെ ആദിവാസി , പിന്നോക്ക സമുദായവിരുദ്ധനാക്കാനുള്ള രാഷ്‌ട്രീയ എതിരാളികളുടെയും ചില മാധ്യമക്കാരുടെയും കുതന്ത്രങ്ങള്‍ ഇവിടുത്തെ നല്ലവരായ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞ , ആദിവാസി വകുപ്പ് കിട്ടണമെന്ന ആഗ്രഹം , അത് മുമ്പേ ഒരുപാട് തവണ ഞാനടക്കമുള്ള അടുപ്പക്കാരോട് പങ്കുവച്ചിട്ടുള്ളതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക