Kerala

അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണം ; പിപി ദിവ്യയെ വീണ്ടും വിമർശിച്ച് പിണറായി വിജയൻ

സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോഴിക്കോട് ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി പിപി ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു

Published by

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും പിപി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പിപി ദിവ്യയുടേത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോഴിക്കോട് ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി പിപി ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമാണെന്ന് നേരത്തേ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by