India

ബജറ്റില്‍ മധ്യവര്‍ഗ്ഗം മാത്രമേയുള്ളൂവെന്ന് മനോരമ പത്രം; എന്താ ബജറ്റിലെ ഈ പ്രഖ്യാപനങ്ങളൊന്നും മനോരമയുടെ കണ്ണില്‍പ്പെട്ടില്ലേ?

12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയ പ്രഖ്യാപനം നടത്തിയത് വലിയൊരു തെറ്റായിപ്പോയി എന്ന നിലയിലാണ് മനോരമ പത്രത്തിന്‍റെ ഒരു വാര്‍ത്ത. ഇന്ത്യയില്‍ മധ്യവര്‍ഗ്ഗം മാത്രമേയുള്ളോ എന്ന പരിഹാസച്ചോദ്യത്തോടെയാണ് മനോരമ ഒരു വാര്‍ത്ത നല്‍കിയത്. ഇതേ ഉള്ളടക്കത്തോടെ ബജറ്റ് പ്രഖ്യാപന ദിവസമായ ശനിയാഴ്ച നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലും കൃത്യമായ അജണ്ടയുടെ ഭാഗമായി ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.

Published by

ന്യൂദല്‍ഹി: 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയ പ്രഖ്യാപനം നടത്തിയത് വലിയൊരു തെറ്റായിപ്പോയി എന്ന നിലയിലാണ് മനോരമ പത്രത്തിന്റെ ഒരു വാര്‍ത്ത. ഇന്ത്യയില്‍ മധ്യവര്‍ഗ്ഗം മാത്രമേയുള്ളോ എന്ന പരിഹാസച്ചോദ്യത്തോടെയാണ് മനോരമ ഒരു വാര്‍ത്ത നല്‍കിയത്. ഇതേ ഉള്ളടക്കത്തോടെ ബജറ്റ് പ്രഖ്യാപന ദിവസമായ ശനിയാഴ്ച നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലും കൃത്യമായ അജണ്ടയുടെ ഭാഗമായി ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ നിര്‍മ്മല സീതാരാമന്‍ പ്രാധാന്യത്തോടെ നടത്തിയ നിരവധി പ്രഖ്യാപനങ്ങളില്‍ ഒന്ന് മാത്രമാണ് 12 ലക്ഷം വരെ വുമാനമുള്ള ജോലിക്കാരായ ഇടത്തരക്കാര്‍ക്ക് ആദായനികുതി ഇളവ് നല്‍കിയ തീരുമാനം. ഇതുകൂടാതെ നിര്‍മ്മല സീതാരാമന്‍ നടത്തിയ മറ്റ് പ്രഖ്യാപനങ്ങള്‍ ഇതാ:

  • എഐ, സെമികണ്ടക്ടര്‍, ബഹിരാകാശ സാങ്കേതിക വിദ്യ, ഡീപ് ടെക് മേഖലകളില്‍ ഗവേഷണവും വികസനവും നടത്താന്‍ ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ഇതോടെ സാങ്കേതിക പരിഷ്കരണത്തിലും ഡീപ് ടെക് സാങ്കേതികവിദ്യയിലും ഇന്ത്യ ആഗോള നേതാവാകും.
  • സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയിളവ് 2027 വരെ നീട്ടി.ഇത് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വലിയ ആവേശം പകരും.
  • ഹൈവേകള്‍, പാലങ്ങള്‍, റെയില്‍വേ എന്നിവയുടെ വികസനത്തിനായി 11 ലക്ഷം കോടി നീക്കിവെച്ചു. ഇതില്‍ റെയില്‍വേയ്‌ക്ക് ആധുനികവല്‍ക്കരണം, ബുള്ളറ്റ് ട്രെയിന്‍ വികസനം, മറ്റ് വികസനപദ്ധതികള്‍ എന്നിവയ്‌ക്കായി 3.4 ലക്ഷം കോടി നീക്കിവെച്ചു. എക്സ്പ്രസ് വേകള്‍ക്കും ഭാരത് മാല പദ്ധതിക്കും 2.7 ലക്ഷം കോടി. സ്മാര്‍ട്ട് സിറ്റികള്‍ക്കും മെട്രോ വികസനത്തിനും 1.5 ലക്ഷം കോടി രൂപ. പ്രാദേശിക വിമാനത്താവള വികസനത്തിന് 40,000 കോടി നീക്കിവെച്ചു.
  • ഇന്ത്യയിലെ‍ വന്‍തോതില്‍ ഉല്‍പാദനം നടത്തുന്നവര്‍ക്കുള്ള ഉല്‍പാദനബന്ധിത ഉത്തേജനമെന്ന നിലയില്‍ ഇലക്ട്രോണിക്സ്, പുനരുപയോഗ ഊര്‍ജ്ജം, നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നീ മേഖലകള്‍ക്ക് 75000 കോടി രൂപ നീക്കിവെച്ചു.
  • തൊഴില്‍ സൃഷ്ടിക്കുന്നതിനും ഗ്രാമവിസനത്തിനും നീക്കിവെച്ചത് 3.2 ലക്ഷം കോടി രൂപ.
  • മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ഉല്‍പാദനത്തിനും അവയുടെ കയറ്റുമതിയ്‌ക്കും 75000 കോടി രൂപ നീക്കിവെച്ചു.
  • ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമിയ ചെറുകിട- ഇടത്തരം-സൂക്ഷമ വ്യവസായങ്ങള്‍ക്ക് 10 ലക്ഷം കോടിയുടെ ഫണ്ട്.
  • ഊര്‍ജ്ജ രംഗത്തെ പരിഷ്കാരങ്ങള്‍ക്കും ഹരിതോര്‍ജ്ജത്തിലേക്കുള്ള കുതിപ്പിനും ആക്കം കൂട്ടാന്‍ 1.5 ലക്ഷം കോടി രൂപ.
  • ആരോഗ്യരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയിപ്പിക്കാനും ഇന്ത്യയെ ഈ രംഗത്ത് ആഗോള നേതാവാക്കാനും 1.5 ലക്ഷം കോടി രൂപ.
  • വനിത വ്യവസായസംരംഭകരെ സഹായിക്കാന്‍ 10,000 കോടി രൂപ. 2047ഓടെ 70 ശതമാനം സ്ത്രീകളെയും സാമ്പത്തിക പ്രക്രിയകളുടെ ഭാഗമാക്കും.
  • ഇനി ഒരിയ്‌ക്കല്‍ കൂടി ഇത് എന്തുകൊണ്ട് സൂപ്പര്‍ ബജറ്റാണെന്ന് ചുരുക്കിവിവരിക്കാം

1.മധ്യവര്‍ഗ്ഗത്തിന് നികുതിയാശ്വാസം
2.എഐ, സാങ്കേതികവിദ്യാനവീകരണം, ഡീപ് ടെക് രംഗങ്ങളില്‍ കുതിപ്പ്
3.ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കുതിപ്പ്
4.വന്‍തോതില്‍ അടിസ്ഥാനസൗകര്യവികസനം
5.കര്‍ഷകരുടെ ക്ഷേമം, ഭക്ഷ്യസുരക്ഷ
6.ഉല്‍പാദനരംഗത്തും ഊര്‍ജ്ജ രംഗത്തും സ്വയംപര്യാപ്തത
7. സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക