തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുളള ശ്രമം തുടര്‍ന്ന് പൊലീസ്. ഇതിന്റെ ഭാഗമായി കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്.
ശ്രീതുവിന് പണം നല്‍കിയ മൂന്ന് പേരെ പൊലീസ് വിളിച്ചു വരുത്തി മൊഴി എടുത്തു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ശ്രീതു പണം തട്ടിയതായി ആരോപണമുണ്ട്.ദേവസ്വം ബോര്‍ഡിലെ താത്കാലിക ജീവനക്കാരിയായിരുന്നു ശ്രീതു. പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങളും ശ്രീതുവിന് പണം നല്‍കി. കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ട്. വീട് വാങ്ങാനായി ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസന് 36 ലക്ഷം രൂപ നല്‍കിയെന്ന് ശ്രീതു ആവര്‍ത്തിക്കുകയാണ്. കൊലപാതകത്തില്‍ പങ്കില്ലെന്ന മൊഴിയിലും ഉറച്ചു നില്‍ക്കുകയാണ് ശ്രീതു.
വിശദ പരിശോധനയ്‌ക്ക് ദേവീദാസനെ ശനിയാഴ്ചയും ബാലരാമപുരം സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ശ്രീതുവില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജ്യോത്സ്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക