കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ 11 വര്‍ഷത്തിനിടെ അവതരിപ്പിച്ച മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബജറ്റില്‍ സാധരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നുണ്ട്. ആദായ നികുതി പരിധി 12 ലക്ഷം ആക്കിയതോടെ കേരളത്തിന് കൂടുതല്‍ നേട്ടമുണ്ട്. ഇടത്തരക്കാര്‍ക്ക് വലിയ പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ 50%ത്തിലധികം ഡിഎ നല്‍കുന്നു. പുതിയ ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംരംഭകരായ യുവജനങ്ങള്‍ക്ക് വലിയ നേട്ടമാണ് ബജറ്റ് നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നവര്‍ക്ക് ഗുണകരമാണ്.
തീരദേശ മേഖലയിലെ പ്രഖ്യാപനത്തിലൂടെ കൂടുതല്‍ പ്രയോജനം കേരളത്തിന് ലഭിക്കും. കാര്‍ഷിക മേഖലയില്‍ വിള ഇന്‍ഷുറന്‍സ്, വായ്പ സംവിധാനം എന്നിവയെല്ലാം കേരളത്തിന് പ്രാധാന്യം നല്‍കി. കേരളത്തിന് ഇത്രയും പ്രയോജനം നല്‍കുന്ന ബജറ്റ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണെന്നും കേരള ഫ്രണ്ട്‌ലി ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം കൊടുക്കുന്ന പണം കേരളം ശരിയായി വിനിയോഗിക്കണം. വയനാടിന് നല്‍കിയ പണംകൊണ്ട് എന്ത് ചെയ്യുന്നു എന്നതിന് വിശദമായ ഉത്തരം നല്‍കണമെന്നും വന്യജീവി ആക്രമണത്തില്‍ എന്ത് നടപടി ഉണ്ടായി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനലുകളുടെ കേന്ദ്രമായ സംസ്ഥാനത്ത് എല്ലാ കൊലപാതങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്്ഥാനം കൈക്കൊള്ളുന്നത്. അവരെ സംരക്ഷിക്കാന്‍ സുപ്രീം കോടതി വരെ പോയ സംഭവങ്ങള്‍ ഉണ്ടെന്നും കൊടിസുനി ഉള്‍പ്പെടെയുള്ളവരുടെ കാര്യങ്ങള്‍ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: