ഡെറാഡൂൺ ; മതപരിവർത്തനം നടത്താനുള്ള ശ്രമത്തിനിടെ 17 കാരി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ഗൗരിയ ഗ്രാമവാസിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ പ്രദേശവാസികളായ പ്രതി ജിബ്രീൽ, റജ്ജാവ്, സുബൈർ, ഷംഷാദ് എന്നിവർ പിടിയിലായി.
പെൺകുട്ടിയെ പ്രണയം നടിച്ച് ഉത്തരാഖണ്ഡിലേയ്‌ക്ക് കൊണ്ടു പോകുകയായിരുന്നു ജിബ്രീൽ എന്നാണ് സൂചന . പിന്നാലെ പെൺകുട്ടിയെ മതം മാറ്റാൻ സമ്മർദ്ദം ചെലുത്തി. വിസമ്മതിച്ച പെൺകുട്ടിയെ കാട്ടിനുള്ളിൽ വച്ച് ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് .മുഖം പോലും തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിയിരുന്നു. മൃതദേഹം കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു
ജിബ്രീലിന്റെ മൊഴിപ്രകാരം ലോവർ കണ്ടോളി പ്രേംനഗർ വനത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക