Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീനാരായണ ഗുരുദേവനും വര്‍ണ വ്യവസ്ഥയും

അഡ്വ. എസ്.സനല്‍ കുമാര്‍byഅഡ്വ. എസ്.സനല്‍ കുമാര്‍
Jan 31, 2025, 07:35 am IST
inSamskriti

ബ്രാഹ്‌മണക്ഷത്രിയ വിശാം
ശുദ്രാണാം ച പരന്തമ!
കര്‍മാണി പ്രവി ഭക്താനി
സ്വഭാവ പ്രവൈര്‍ഗുണെഃ
(അര്‍ത്ഥം : സ്വഭാവത്തില്‍ നിന്നുണ്ടാകുന്ന ഗുണങ്ങള്‍ അനുസരിച്ച് ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ, ശുദ്രന്മാരുടെ കര്‍മ്മങ്ങളെ വേര്‍തിരിച്ചിരിക്കുന്നു). ശമം(വിഷയങ്ങളിലേക്ക് പായാതെ മനസ്സിനെ നിരോധിക്കല്‍), ദമം(ഇന്ദ്രിയ നിഗ്രഹം), തപസ്സ്, ശൗചം, ക്ഷമാശീലം, വക്രതയില്ലായ്‌മ, ജ്ഞാനം, വിജ്ഞാനം, ഈശ്വര വിശ്വാസം ഇവ ബ്രഹ്‌മകര്‍മ്മ സ്വഭാവമാണ്. ശൗര്യം, തേജസ്സ്, ധൈര്യം, സാമര്‍ത്ഥ്യം, യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടാതിരിക്കല്‍, ദാനശീലം, പ്രഭുത്വം ഇവയാണ് ക്ഷത്രിയ സ്വഭാവം. കൃഷി, ഗോരക്ഷ, വാണിജ്യം എന്നിവ വൈശ്യകര്‍മ്മ സ്വഭാവവും പരിചരണകര്‍മ്മം ശൂദ്രസ്വഭാവമെന്നും നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.

‘(മോക്ഷ സംന്യാസ യോഗം- 42,43,44). പ്രകൃത്യാ ഉള്ള സ്വഭാവ ഗുണങ്ങളാല്‍ ഒരുവന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ സ്വഭാവമനുസരിച്ചാണു അവന്‍ ബ്രഹ്‌മ സ്വഭാവിയാണോ, ക്ഷത്രിയ സ്വഭാവിയാണോ എന്ന് വ്യക്തമാക്കപ്പെടുന്നത്. വസ്തുത ഇതായിരിക്കേ ജാതി എന്ന് ചിലര്‍ തെറ്റായി മനസിലാക്കി വിശേഷിപ്പിക്കുന്നത് ചാതുര്‍ വര്‍ണ്യത്തിന്റെ വക്രീകരണം മാത്രമാണ്.

പുരാതനകാലങ്ങളില്‍ ഒരാള്‍ ബ്രഹ്‌മസ്വഭാവ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അയാളുടെ അടുത്ത തലമുറ സ്വാഭാവികമായും ആ കര്‍മങ്ങള്‍ പിന്തുടരുകയായിരുന്നു പതിവ്. തലമുറകളോളം തുടര്‍ന്ന ഈ പ്രക്രിയ ഗോത്രവര്‍ഗ്ഗ സാംസ്‌കാരികമായി മാറുകയും ബ്രാഹ്‌മണ്യവും, ക്ഷാത്ര, വൈശ്യ, ശുദ്ര സ്വഭാവങ്ങള്‍ ഗോത്രവര്‍ഗ്ഗ സംസ്‌കാരവുമായി മാറുകയും ചെയ്തു. അത് കാലക്രമേണ ഗോത്രവര്‍ഗ്ഗ ആധിപത്യത്തിനും അങ്ങനെ ഇന്നു കാണുന്ന ജാതി വ്യവസ്ഥയിലേക്കും നയിക്കപ്പെട്ടു എന്നതാണ് വസ്തുത. സ്ഥാപിത താല്‍പര്യക്കാര്‍ അതിന് ശാസ്ത്രങ്ങളുടെയും വേദങ്ങളുടെയും പിന്‍ബലം കൊടുക്കുകയായാണ് ചെയ്തത്. ഈ ഗോത്രസ്വഭാവ ആധിപത്യമല്ല ചാതുര്‍വര്‍ണ്യം കൊണ്ട് ഉപനിഷത്തുകള്‍ വിവക്ഷിച്ചത്. മറിച്ച് ‘സ്വ-ഭാവ’ അടിസ്ഥാനത്തിലുള്ള വര്‍ഗ്ഗീകരണം മാത്രമാണത്. ഒരുവന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ സ്വഭാവാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് മാത്രമാണത്.

ജാതി എന്ന സമുദായിക സംഞ്ജ അല്ല വര്‍ണ്ണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീനാരായണഗുരുദേവന്‍. ഗീതയില്‍ വിവരിക്കുന്ന ബ്രഹ്‌മ സ്വഭാവമായ ജ്ഞാനവും വിജ്ഞാനവും ഈശ്വരഭക്തിയും ഇന്ദ്രിയനിഗ്രഹവും ഒക്കെ സ്വായത്തമാക്കിയ ആത്മാവായതുകൊണ്ടാണ് ഗുരുദേവന്‍ എല്ലാവരാലും ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തത്. ഉന്നതകുല ജാതര്‍ എന്ന് പറയപ്പെടുന്ന മഹാത്മജിയും രവീന്ദ്രനാഥ ടാഗോറും ഗുരുദേവനെ അങ്ങോട്ടു ചെന്നാണ് ആദരിച്ചത്. ബ്രാഹ്‌മണ സ്വഭാവം (ജാതിയല്ല ) പ്രകടമാക്കിയാല്‍ ജാതിഭേദമെന്യേ ഒരുവന്‍ ബഹുമാനിക്കപ്പെടുന്നു. ഗുരുവിന്റെ ശിഷ്യന്മാരായ സ്വാമി സത്യവ്രതന്‍, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നിവര്‍ ഉന്നത ജാതിയില്‍ പെട്ടവരായിരുന്നു. എങ്കിലും ഗുരുവിലെ ബ്രാഹ്‌മണ സ്വഭാവത്താല്‍ ആകര്‍ഷിക്കപ്പെട്ട് അദ്ദേഹത്തിന്റെ ശിഷ്യരായവര്‍ ആണ്. മുക്കുവ സ്ത്രീയില്‍ ജനിച്ച വേദവ്യാസനും രാജവംശത്തില്‍പെട്ട വിശ്വാമിത്രനും വര്‍ണ്ണ വ്യവസ്ഥയനുസരിച്ച് ബ്രാഹ്‌മണ്യം കൈവരിച്ചവരാണ്. വര്‍ത്തമാനകാലത്തില്‍, ബ്രാഹ്‌മണ വര്‍ണ്ണത്തിന്റെ മകുടോദാഹരണമാണ് പിന്നാക്കജാതിയില്‍ പിറന്നിട്ടും സര്‍വ്വാദരണിയായി മാറിയ മാതാ അമൃതാനന്ദമയി ദേവി. ഇവരൊക്കെ ഏവരാലും ആദരിക്കപ്പെടുന്നത് ഉപനിഷത്ത് നിര്‍വചിക്കുന്ന അവരുടെ ബ്രാഹ്‌മണ്യ സ്വഭാവത്താലാണ്. ഇന്നും ജാതി നിലനില്‍ക്കുന്നു. അത് മറ്റൊരു രൂപത്തിലാണ്. ഇന്ന് ഉരുത്തിരിഞ്ഞുവരുന്ന അധികാര വര്‍ഗ്ഗമാണ് നാളത്തെ മേല്‍ജാതിക്കാര്‍. അവരുടെ കുഴലൂത്തുകാര്‍ അതിനു താഴെയുള്ള അടിയാളന്മാരാകും. അപ്പോഴും വേദനിര്‍വ്വചനീയമായ വര്‍ണ്ണവ്യവസ്ഥ ആത്മപരിഷ്‌കരണം സാധ്യമാക്കുന്ന തത്വശാസ്ത്രമായി നിലനില്‍ക്കും.

ജാതിയില്‍ ബ്രാഹ്‌മണനായി ജനിച്ചതുകൊണ്ടു മാത്രം ആരും ബഹുമാനിതരും സ്വീകാര്യരും ആകുന്നില്ല. അതുപോലെ തന്നെ പിന്നാക്കജാതിയില്‍ ജനിച്ചതുകൊണ്ട് ആരും അസ്പൃശ്യരും ആകുന്നില്ല. സ്വഭാവ ഗുണങ്ങള്‍ മാത്രമാണ് ഒരാളെ സമൂഹത്തില്‍ സ്വീകാര്യനാക്കുന്നത്. പടിപടിയായി ബ്രഹ്‌മസ്വഭാവ ലബ്ധി ആണ് വര്‍ണ്ണ വ്യവസ്ഥ വിഭാവനം ചെയ്യുന്നത്. അതിനെ ജാതിവ്യവസ്ഥയുമായി കൂട്ടികുഴയ്‌ക്കുന്നത് സാമൂഹ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനു
ള്ള ആസുരിക ശക്തികളുടെ വെറും കുടില തന്ത്രം മാത്രമാണ്.

Tags: Sree Narayana GurudevanCast system
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Main Article

ശ്രീനാരായണഗുരുദേവന്റെ മഹാപരിനിര്‍വ്വാണം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.