Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

അനുരാഗ് കശ്യപ് എന്ന ബംഗാളില്‍ നിന്നുള്ള സംവിധായകന്‍ ബിജെപി വിരുദ്ധ രാഷ്‌ട്രീയത്തിന് പേര് കേട്ട ബോളിവുഡ് സിനിമക്കാരനായിരുന്നു. 2019ല്‍ കേന്ദ്രം പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമ്പോഴും നാഷണല്‍ പൗരത്വ രജിസ്ട്രി (എന്‍ആര്‍സി) ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴും അതിന്റെ മുന്‍പന്തിയില്‍ നിന്ന് ശബ്ദമുയര്‍ത്തി സമരം ചെയ്ത വ്യക്തിയാണ് അനുരാഗ് കശ്യപ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 10:50 pm IST
in Entertainment
ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)

ന്യൂദല്‍ഹി: അനുരാഗ് കശ്യപ് എന്ന ബംഗാളില്‍ നിന്നുള്ള സംവിധായകന്‍ ബിജെപി വിരുദ്ധ രാഷ്‌ട്രീയത്തിന് പേര് കേട്ട ബോളിവുഡ് സിനിമക്കാരനായിരുന്നു. 2019ല്‍ കേന്ദ്രം പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമ്പോഴും നാഷണല്‍ പൗരത്വ രജിസ്ട്രി (എന്‍ആര്‍സി) ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴും അതിന്റെ മുന്‍പന്തിയില്‍ നിന്ന് ശബ്ദമുയര്‍ത്തി സമരം ചെയ്ത വ്യക്തിയാണ് അനുരാഗ് കശ്യപ്. ആ നാളുകളില്‍ അദ്ദേഹം ജെഎന്‍യു പോലുള്ള ഇടതുപക്ഷ അതിപ്രസരമുള്ള കാമ്പസുകളില്‍ കലാപപ്രസംഗങ്ങളും നടത്തിയിരുന്നു.

അന്ന് ബോളിവുഡ് സിനിമയുടെ തലസ്ഥാനമായ മഹാരാഷ്‌ട്രയിലെ മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. പക്ഷെ ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും കേന്ദ്രത്തില്‍ മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും ഈ സംവിധായകന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഇപ്പോള്‍ യോഗി പറഞ്ഞതുപോലെ മറ്റൊരു കശ്മീര്‍ ആയി മാറിക്കൊണ്ടിരിക്കുന്ന കേരളമാണ് അനുരാഗ് കശ്യപ് നോക്കിവെച്ചിരിക്കുന്ന താല്‍ക്കാലിക അഭയസ്ഥാനം. വൈകാതെ കേരളത്തില്‍ താമസമാക്കുമെന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈയിടെ ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ്ബ് എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് അനുരാഗ് കശ്യപിന്റെ കേരളാബന്ധം ശക്തമായത്. ഇദ്ദേഹത്തിന്റെ അഭിനയത്തെ വാഴ്‌ത്തി ഇടത്-ജിഹാദി മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുണ്ട്.

ഇപ്പോഴിതാ അനുരാഗ് കശ്യപ് അവതരിപ്പിച്ച ‘ബേഡ് ഗേള്‍’ (മോശം പെണ്‍കുട്ടി) പുതിയ ഒരു സിനിമ വിവാദമായിരിക്കുകയാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വെട്രിമാരനാണ്. കടുത്ത ബിജെപി വിരോധയും ദ്രാവിഡപാര്‍ട്ടി ആരാധകനുമാണ് വെട്രിമാരന്‍. സിനിമയെ രാഷ്‌ട്രീയ വല്‍ക്കരിക്കണമെന്നും ദ്രാവിഡ രാഷ്‌ട്രീയം സിനിമയില്‍ കലര്‍ത്തണമെന്നും വാദിക്കുന്ന വ്യക്തിയുമാണ് വെട്രിമാരന്‍. തമിഴില്‍ നിന്നുള്ള വര്‍ഷ ഭരതാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു ബ്രാഹ്മണപെണ്‍കുട്ടിയെയാണ് മോശം പെണ്‍കുട്ടിയായി ചിത്രീകരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ടും അനിയന്ത്രിതമായ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടും കഴിയുന്ന പെണ്‍കുട്ടിയായാണ് ഈ ബ്രാഹ്മണപെണ്‍കുട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായുള്ള ഗൂഢാലോചനയാണെന്ന് ആരോപണമുയരുകയാണ്.

ഇന്ത്യയില്‍ പൊതുവേ ജാതിക്കലാപത്തിന് ആക്കം കൂട്ടാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എന്‍ജിഒ സംഘടനകളുടെ പിന്തുണയോടെയും വിദേശ ശക്തികളുടെ പിന്തുണയോടെയും പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍. ബിജെപിയെ തകര്‍ക്കാന്‍ ജാതിക്കലാപം എന്നതാണ് വിദേശത്ത് തയ്യാറാക്കപ്പെട്ട രാഷ്‌ട്രീയ അജണ്ട. ഇതനുസരിച്ച് കിട്ടാവുന്ന ഇടങ്ങളില്‍ ഹിന്ദുസമുദായത്തെ ഭിന്നിപ്പിക്കാന്‍ ജാതിപ്രശ്നം ഉയര്‍ത്തപ്പെടുന്നുണ്ട്. ഈ സിനിമയും അത്തരം ജാതിചിന്തകള്‍ ശക്തമാക്കാന്‍ ഉപകരിക്കുന്ന സിനിമയാണ്.

എന്തായാലും ഈ സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അതിശക്തമായ പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഉയരുകയാണ്. എന്തിനാണ് ഇതുപോലുള്ള ചിത്രങ്ങള്‍ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിനും ഉത്തരം ഇതാണ്- ചില രാഷ്‌ട്രീയ അജണ്ടകള്‍ക്ക് ചൂട്ടു പിടിക്കാന്‍. ഇനിയും ഇതുപോലുള്ള കലാപം കേരളത്തിലും സൃഷ്ടിക്കുകയാണോ അനുരാഗ് കശ്യപിന്റെ കേരളത്തിലേക്കുള്ള താമസമാറ്റം എന്നും പലരും സംശയിക്കുന്നു. അതിന് കേരളത്തില്‍ അനുരാഗ് കശ്യപിന് കേരളത്തില്‍ പിന്തുണ നല്‍കുന്നവരും ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായാണോ അങ്ങിനെ ചെയ്യുന്നത് എന്നും സംശയിക്കുന്നു.

സിനിമയുടെ ട്രെയിലര്‍:

 

Tags: AnuragKashyapBadgirlBrahmingirlkeralabjpHindutvavetrimaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.