Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലക്ഷ്യമിടാം, കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി

ഡോ. നവീന്‍. പി. സിങ് by ഡോ. നവീന്‍. പി. സിങ്
Jan 29, 2025, 10:59 am IST
in Vicharam, Main Article

ഭാരത സമ്പദ്വ്യവസ്ഥയുടെ ആധാരശിലകളിലൊന്നാണ് കാര്‍ഷിക മേഖല. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 18 ശതമാനം സംഭാവന ചെയ്യുകയും ജനസംഖ്യയുടെ 58 ശതമാനം പേര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുകയും ചെയ്യുന്ന മേഖലയാണത്. ഈ അവശ്യ മേഖല ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഒട്ടേറെ അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. എന്നാലും, 2025-26 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, കാര്‍ഷിക മേഖലയിലെ സ്ഥിരത, വളര്‍ച്ച, എണ്ണമറ്റ വെല്ലുവിളികള്‍ എന്നിവ നാം തിരിച്ചറിയണം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിലെ അസ്ഥിരതയും കര്‍ഷകരുടെ കടബാധ്യത വര്‍ധിച്ചുവരുന്നതും ഉത്പാദനക്ഷമതയിലും ക്ഷേമത്തിലും ഹ്രസ്വകാലത്തേക്ക് പ്രതിഫലിക്കുന്ന ഘടകങ്ങളാണ്. പരമ്പരാഗത കാര്‍ഷിക രീതികള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളെ ചെറുക്കുന്നതിന് സുസ്ഥിരമായ രീതികള്‍ സ്വീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ഇടത്തരം വെല്ലുവിളികള്‍ വ്യക്തമാക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഭൂമികയില്‍ മേഖലയുടെ പങ്ക്, പ്രാധാന്യം കുറയാതെ നിലനിര്‍ത്താന്‍ നവീകരണവും പരിവര്‍ത്തനവും അനിവാര്യമാണ്. കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിലൂടെയും, കാലാവസ്ഥാ-അനുയോജ്യ കാര്‍ഷിക രീതികളില്‍ നിക്ഷേപിക്കുന്നതിലൂടെയും, നൂതനസമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് കരുത്തേകുന്ന, കാര്‍ഷിക മേഖലയുടെ ഭാവി സുരക്ഷിതമാക്കുന്ന, ശക്തമായ ഒരു കാര്‍ഷിക ചട്ടക്കൂട് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

കാര്‍ഷിക ഗവേഷണ വികസനം കാലഘട്ടത്തിന്റെ ആവശ്യം

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ വികസനത്തിന് ഫണ്ടിന്റെ കടുത്ത അഭാവമുണ്ട്. ആഗോള ശരാശരിയായ 1 ശതമാനത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ജിഡിപിയുടെ 0.4ശതമാനം മാത്രമാണ് കാര്‍ഷിക ഗവേഷണ വികസനത്തിന് വകയിരുത്തുന്നത്. ഈ കുറവ് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിളകള്‍, ജല മാനേജ്‌മെന്റ്, നൂതന കീട നിയന്ത്രണം തുടങ്ങിയ നിര്‍ണായക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും നവീകരണത്തിനും തടസമാകുന്നു. സിഎസ്ആര്‍ ഫണ്ടുകള്‍ക്ക് മെച്ചപ്പെട്ട നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും, കഇഅഞ, ടഅഡ െപോലുള്ള സ്ഥാപനങ്ങള്‍ക്ക് കാര്‍ഷിക ഗവേഷണ വികസനത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കുകയും വേണം. ഈ സംരംഭങ്ങള്‍ അക്കാദമിക, വ്യവസായ, കര്‍ഷക സഹകരണത്തിനുള്ള ശക്തമായ ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുകയും കാര്‍ഷിക ഉത്പാദനക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്ന മുന്നേറ്റങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യും.

വിളവെടുപ്പാനന്തര നഷ്ടം കുറയ്‌ക്കാന്‍

പ്രതിവര്‍ഷം 10-20 ശതമാനം വരെയാണ് രാജ്യത്തെ വിളവെടുപ്പാനന്തര നഷ്ടം. സംഭരണം, ലോജിസ്റ്റിക്‌സ്, വിതരണം തുടങ്ങിയ മേഖലകളിലെ കാര്യക്ഷമതയില്ലായ്‌മയാണ് ഈ നഷ്ടത്തിന് കാരണം. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് വകയിരുത്തിയിട്ടും, ഈ പരിമിതികള്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നു. വിളകള്‍ പാഴാകുന്നത് കുറയ്‌ക്കുന്നതിനും കര്‍ഷക-വിപണി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ സംഭരണ ശാലകള്‍, ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്‌ക്കും ഈ ബജറ്റ് മുന്‍ഗണന നല്‍കണം. മാത്രമല്ല, വളരുന്ന ഭക്ഷ്യ സംസ്‌കരണ മേഖലയും വര്‍ദ്ധിച്ചുവരുന്ന പ്രതിശീര്‍ഷ വരുമാനവും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. ഇത് ശക്തമായ വിതരണ ശൃംഖലയുടെ അനിവാര്യത വ്യക്തമാക്കുന്നു. കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ ദ്വിതീയ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കുന്നത് ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സൂക്ഷ്മ ജലസേചന സംരംഭങ്ങള്‍ വികസിപ്പിക്കുന്നത് ജലക്ഷാമം പരിഹരിക്കുന്നതിനൊപ്പം ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കും.

കാലാവസ്ഥാ അതിജീവനം: കാര്‍ഷിക നയത്തിന്റെ പുതു സ്തംഭം

കാലാവസ്ഥയിലെ അപ്രവചനീയത, കാലം തെറ്റിയുള്ള മഴ, മണ്ണിന്റെ നാശം എന്നിവയ്‌ക്ക് കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ കാര്‍ഷിക മേഖലയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്നു. വിള വൈവിധ്യവത്കരണം കൂടാതെ പ്രകൃതിദത്ത, ജൈവ, സുസ്ഥിര കൃഷി രീതികളോടുള്ള ശക്തമായ പ്രതിബദ്ധതയും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്. ജലക്ഷാമമുള്ള കൂടുതല്‍ പ്രദേശങ്ങള്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതും സൗരോര്‍ജ്ജാധിഷ്ഠിത ജലസേചനത്തിന് സബ്സിഡി അനുവദിക്കുന്നതും കാലാവസ്ഥാ വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ സഹായിക്കും.

വൈവിധ്യവത്കരണം: സാമ്പത്തിക സ്ഥിരതയുടെ താക്കോല്‍

വിള വരുമാനത്തിന്മേലുള്ള കര്‍ഷകരുടെ ആശ്രിതത്വം കുറയ്‌ക്കുന്നതിന് കന്നുകാലി പരിപാലനം, മത്സ്യബന്ധനം, തോട്ടക്കൃഷി തുടങ്ങിയ അനുബന്ധ മേഖലകളിലേക്ക് കൂടി വരുമാന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുക അത്യാവശ്യമാണ്. നമ്മുടെ കാര്‍ഷിക ഡിജിപിയുടെ 28 ശതമാനം കന്നുകാലി സമ്പത്തിന്റെ സംഭാവനയാണ്. മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന തുടങ്ങിയ പദ്ധതികളിലൂടെ മത്സ്യമേഖലയ്‌ക്ക് വര്‍ധിച്ച ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്. ശീതീകരണം, സംഭരണം, സംസ്‌കരണ സൗകര്യങ്ങള്‍ തുടങ്ങിയ പൂന്തോട്ടപരിപാലന അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങള്‍ തോട്ടക്കൃഷിയുടെ കയറ്റുമതി സാധ്യത വിപുലീകരിക്കും. കര്‍ഷകര്‍ക്ക് പരമാവധി നേട്ടം ഉറപ്പാക്കുന്ന സംയോജിത കൃഷി സമ്പ്രദായത്തിലേക്ക് ഈ ബജറ്റ് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

കാര്‍ഷിക രീതികളെ പരിവര്‍ത്തനം ചെയ്യാന്‍ ഡിജിറ്റല്‍ കൃഷി

തീരുമാനമെടുക്കല്‍ പ്രക്രിയയയിലും കാര്യക്ഷമതയിലും വിപ്ലവം സൃഷ്ടിക്കാന്‍ കാര്‍ഷികമേഖലയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ സാധിക്കും. സുതാര്യതയും വിപണി പ്രവേശനക്ഷമതയും ഉറപ്പാക്കും വിധം എല്ലാ കര്‍ഷികചന്തകളും (മണ്ഡി) ഉള്‍പ്പെടുന്ന ഇ-നാം പോലുള്ള പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കണം. നിര്‍മിത ബുദ്ധി, ബ്ലോക്ക്ചെയിന്‍ പോലുള്ള നൂതന സാങ്കേതികവിദ്യകളെ വിതരണ ശൃംഖലാ മാനേജ്മെന്റ്, വിള ഇന്‍ഷുറന്‍സ്, മണ്ണിന്റെ ആരോഗ്യ നിരീക്ഷണം എന്നിവയില്‍ പ്രയോജനപ്പെടുത്തുന്നത് കാര്യക്ഷമതയും വിള നാശ മാനേജ്മെന്റും ഗണ്യമായി മെച്ചപ്പെടുത്തും. 10,000 കര്‍ഷക ഉത്പാദക സംഘടനകള്‍ സ്ഥാപിച്ച് സംഘടിത വിലപേശല്‍, വിപണി പ്രവേശനം എന്നിയിലൂടെ ചെറുകിട, നാമമാത്ര കര്‍ഷകരെ ശാക്തീകരിക്കുന്നതിന് സാമ്പത്തിക, സാങ്കേതിക പിന്തുണ ആവശ്യമാണ്.

സ്പോട്ട്, ഫ്യൂച്ചേഴ്സ് വിപണികളും ഡിജിറ്റല്‍ ആവാസവ്യവസ്ഥയും

കരുത്തുള്ള ഡിജിറ്റല്‍ ആവാസവ്യവസ്ഥയും ഡാറ്റാധിഷ്ഠിത ചട്ടക്കൂടുകളും വികസിപ്പിച്ച് സ്പോട്ട്, ഫ്യൂച്ചേഴ്സ് വിപണികളെ സംയോജിപ്പിക്കുന്നതില്‍ കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാ മണ്ഡികളെയും ഉള്‍പ്പെടുത്തി ഇ-നാം പോലുള്ള തത്സമയ ഡിജിറ്റല്‍ വിപണികള്‍ വികസിപ്പിക്കുകയും അവയെ ഇലക്ട്രോണിക് വെയര്‍ഹൗസ് റെസീപ്പ്റ്റ്‌സുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് സംഭരിച്ച ഉത്പന്നങ്ങളിലൂടെ ധനസമ്പാദനം നടത്താനും, നഷ്ടത്തിലുള്ള വില്‍പ്പന കുറയ്‌ക്കാനും, ആഗോള വ്യാപാര മാനദണ്ഡങ്ങള്‍ പാലിക്കാനും കര്‍ഷകരെ പ്രാപ്തരാക്കും. വെയര്‍ഹൗസിംഗ് സംവിധാനങ്ങള്‍, വ്യാപാര പ്ലാറ്റ്ഫോമുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ഏകീകരിക്കുന്ന, ചരക്കുകള്‍ക്കായുള്ള ഒരു കേന്ദ്രീകൃത ഡാറ്റ ശേഖരം, ഫ്യൂച്ചേഴ്സ് വിപണികളില്‍ കൃത്യതയാര്‍ന്ന വില നിര്‍ണ്ണയവും വിവരാധിഷ്ഠിത തീരുമാനമെടുക്കല്‍ പ്രക്രിയയും സാധ്യമാക്കും. സ്പോട്ട്, ഫ്യൂച്ചേഴ്സ് വിപണികളുടെ വികസനത്തിനും അവ യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും സ്ഥിരതയാര്‍ന്ന നയ പിന്തുണ അത്യാവശ്യമാണ്.

ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കുള്ള വായ്‌പാ ലഭ്യത

നഗരവത്കരണത്തോടെ പാട്ടക്കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് സ്ഥാപനപരമായ വായ്‌പയിലേക്കുള്ള പ്രവേശനം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്ന അനൗപചാരിക വായ്‌പാദാതാക്കളിലേക്ക് കര്‍ഷകര്‍ പലപ്പോഴും തിരിയുന്നു. ചെറുകിട, പാട്ടക്കര്‍ഷകരെ കേന്ദ്രീകരിച്ച് കാര്‍ഷിക വായ്‌പ ലക്ഷ്യം 20 ലക്ഷം കോടിയില്‍ നിന്ന് 25 ലക്ഷം കോടിയായി ഉയര്‍ത്തണം. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന കാര്യക്ഷമമാക്കുന്നത് വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും. ശക്തമായ വായ്‌പ, ഇന്‍ഷുറന്‍സ് ചട്ടക്കൂടിലൂടെ കര്‍ഷകര്‍ക്കായി സുരക്ഷാ വലയം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് അവരുടെ സാമ്പത്തിക പരാധീനതകള്‍ കുറയ്‌ക്കുകയും ഉത്പാദനക്ഷമമായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വനിതാ ശാക്തീകരണം : ഭാരതീയ കാര്‍ഷിക മേഖലയുടെ നട്ടെല്ല്

ഭാരതത്തിലെ കര്‍ഷക തൊഴിലാളികളില്‍ 50ശതമാനത്തിലധികം വനിതകളാണ്. വിഭവ വിനിയോഗത്തിലും തീരുമാനമെടുക്കല്‍ പ്രക്രിയയിലും പങ്കാളികളാകുന്നതിന് വ്യവസ്ഥാപരമായ തടസ്സങ്ങള്‍ അവര്‍ നേരിടുന്നു. കാര്‍ഷിക ഭൂവുടമകളില്‍ ഏകദേശം 33ശതമാനം വനിതകളാണെങ്കിലും, വരുമാനത്തിലും ആസ്തികളിലും അവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നൈപുണ്യ വികസനം, ഭൂമിയുടെ ഉടമസ്ഥാവകാശം, സ്ഥാപനപരമായ വായ്‌പയിലേക്കുള്ള പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലിംഗാധിഷ്ഠിത പദ്ധതികള്‍ നിര്‍ണായകമാണ്. ഭക്ഷ്യസുരക്ഷയും ഗ്രാമീണ അഭിവൃദ്ധിയും ഉറപ്പാക്കുന്നതില്‍ വനിതാ കര്‍ഷകരുടെ അനിവാര്യമായ പങ്ക് അംഗീകരിച്ചുകൊണ്ട്, അവരെ ശാക്തീകരിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്ക് ബജറ്റ് മുന്‍ഗണന നല്‍കണം.

Tags: indiaagriculture sectoroverall development
ഡോ. നവീന്‍. പി. സിങ്
ഡോ. നവീന്‍. പി. സിങ്
കൃഷി -കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ കാര്‍ഷിക ചെലവ്-വില കമ്മീഷന്‍ അംഗം [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.