ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ പഞ്ചാബിൽ ബി.ആർ. അംബേദ്കറുടെ പ്രതിമ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയെ വിമർശിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല. എഎപിയെ “ഭരണഘടനാ വിരുദ്ധം” എന്നും “അംബേദ്കർ വിരുദ്ധം” എന്നും ബിജെപി നേതാവ് വിളിച്ചു.
“ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ഇൻഡി സഖ്യം എന്നിവയിലെ ചിലർ ഭരണഘടനയെയും അംബേദ്കറെയും കുറിച്ച് വലിയ തോതിൽ സംസാരിക്കുന്നു. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബിലെ ഒരു പോലീസ് സ്റ്റേഷന് മുന്നിൽ പട്ടാപ്പകൽ അംബേദ്കറുടെ പ്രതിമ നശിപ്പിച്ച രീതി, അതും ചുറ്റിക ഉപയോഗിച്ച്, അവരുടെ അടിസ്ഥാന ചിന്ത പട്ടികജാതി വിരുദ്ധം, ഭരണഘടനാ വിരുദ്ധം, അംബേദ്കർ വിരുദ്ധം എന്നിവയാണ് കാണിക്കുന്നത്,”- പൂനവാല പറഞ്ഞു.
പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ എഎപി പട്ടികജാതിക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പോലീസിനെ ഉപയോഗിക്കുന്നത് എതിരാളികളെ നേരിടാനും സ്വന്തം സംരക്ഷണത്തിനും വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിൽ അധികാരത്തിൽ വന്നാൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരു ദലിതനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തിരുന്നു. ഡൽഹിയിലും അവർ ആ വാഗ്ദാനം ലംഘിച്ചു. ഇന്ന് കെജ്‌രിവാളും ഭഗവന്ത് മാനും ഇത്തരമൊരു ആക്രമണം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണം. കെജ്‌രിവാളും ഭഗവന്ത് മാനും പോലീസിനെ ഉപയോഗിക്കുന്നത് എതിരാളികളെ നേരിടാനും സ്വന്തം സംരക്ഷണത്തിനും വേണ്ടി മാത്രമാണെന്നും പൂനവല്ല കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: