ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കണ്ടുകൊണ്ടിരിക്കുന്ന വായുവിന്റെ ഗുണനിലവാരത്തിലെ ആവർത്തിച്ചുള്ള തകർച്ചയ്‌ക്ക് കാരണം എഎപി സർക്കാർ മാത്രമാണ് എന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവുമ്മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. രോഹിണി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി വിജേന്ദർ ഗുപ്തയെ പിന്തുണച്ച് ‘രോഹിണി ഫെഡറേഷൻ ഓഫ് സിജിഎച്ച്എസും’ ‘അഖിൽ രോഹിണി ജാട്ട് സഭയും’ സംഘടിപ്പിച്ച ‘സമ്മാൻ സമരോഹ്’ പരിപാടിയിൽ സംസാരിക്കവെയാണ് താക്കൂർ കെജ്‌രിവാളിനെതിരെ പരാമർശങ്ങൾ നടത്തിയത്. 11 വർഷം മുമ്പ് ഹരിയാനയിൽ നിന്ന് ചുമയുമായി കെജ്‌രിവാൾ ഡൽഹിയിലെത്തി, അതിനുശേഷം നഗരം ശ്വാസം മുട്ടി പോയിരിക്കുന്നുവെന്ന് താക്കൂർ പരിഹസിച്ചു.
“പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, ഹരിയാനയിൽ നിന്നുള്ള ഒരാൾ മഫ്‌ളർ ചുറ്റി ഡൽഹിയിലേക്ക് ചുമച്ചു വന്നു. ഇപ്പോൾ, അതേ വ്യക്തി രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് ഇസഡ്-പ്ലസ് സുരക്ഷ ആവശ്യപ്പെടുന്നു,”- താക്കൂർ പറഞ്ഞു. കൂടാതെ ” ഡൽഹിയിലെ വായു ശുദ്ധമല്ല, റോഡുകളോ യമുനയോ ശുദ്ധമല്ല. എല്ലായിടത്തും മാലിന്യക്കൂമ്പാരങ്ങൾ മാത്രം. ഒരു കാര്യമുറപ്പാണ് ഇത്തവണ ആം ആദ്മി സർക്കാർ ഡൽഹിയിൽ നിന്നും ഒഴിവാക്കപ്പെടും”- അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്ന് ആം ആദ്മി സർക്കാരിനെ പിൻവലിച്ചുകഴിഞ്ഞാൽ ബിജെപി വൃത്തിയുള്ള റോഡുകൾ, ശുദ്ധജലം, ശുദ്ധവായു എന്നിവ ഉറപ്പാക്കുമെന്നും മുൻ കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
അഴിമതിക്കെതിരായ കുരിശുയുദ്ധക്കാരനായാണ് കെജ്‌രിവാൾ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചതെന്നും എന്നാൽ ദുഷ്ടതയിൽ മുഴുകിയിരിക്കുകയാണെന്നും താക്കൂർ ആരോപിച്ചു. സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡൽഹിയിൽ മാത്രമല്ല, പഞ്ചാബിലും ആം ആദ്മി സർക്കാർ ഇതേ വാഗ്ദാനം നൽകിയിരുന്നു. ഒരു സ്ത്രീക്കും ഒരു പൈസ പോലും നൽകിയിട്ടില്ലെന്ന് എന്ന് പറഞ്ഞുകൊണ്ട് എഎപി സർക്കാർ അഴിമതിയുടെ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ 15 എഎപി എംഎൽഎമാർ, എട്ട് മന്ത്രിമാർ, ഒരു എംപി എന്നിവരെ അഴിമതിയുടെ പേരിൽ ജയിലിലടച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പോലും ജയിലിൽ നിന്ന് സർക്കാരിനെ നയിച്ചുവെന്നും അദ്ദേഹം എഎപി സർക്കാരിനെ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: