വിക് ആന്‍ സീ (നെതര്‍ലാന്റ്സ്) ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ അവസാനത്തെ രണ്ട് റൗണ്ടുകളില്‍ പ്രജ്ഞാനന്ദ സമനിലയില്‍ കുരുങ്ങിയപ്പോള്‍ ചില ജയങ്ങളിലൂടെ പോയിന്റ് നില ഉയര്‍ത്തി കയറിവരികയാണ് ഗുകേഷ്. ഏഴ് റൗണ്ട് മത്സരങ്ങള്‍ തീര്‍ന്നപ്പോള്‍ ഗുകേഷിനും പ്രജ്ഞാനന്ദയ്ക്കും നോഡിര്‍ബെക് അബ്ദുസത്തൊറോവിനും അഞ്ച് പോയിന്റുകള്‍ വീതമാണ്.
ഏഴാം റൗണ്ടില്‍ ഗുകേഷ് ഇന്ത്യയുടെ പെന്റല ഹരികൃഷ്ണയെ തോല്പിച്ചു. വാശിയേറിയ മത്സരത്തിനൊടുവിലാണ് ക്ഷമയോടെ വിജയത്തിലേക്ക് നീങ്ങാനുള്ള തന്റെ കഴിവ് വീണ്ടും ഗുകേഷ് പുറത്തെടുത്തത്. അതേ സമയം പ്രജ്ഞാനന്ദ ജോര്ഡന് വാന്‍ ഫോറീസ്റ്റുമായി സമനിലയില്‍ പിരിഞ്ഞു. ഫോറീസ്റ്റിന്റെ പ്രതിരോധം തകര്‍ക്കാന്‍ പ്രജ്ഞാനന്ദയുടെ ആക്രമണത്തിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: