ബെംഗളൂരു: ലോക ഖൊഖൊ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. ചാമ്പ്യന്‍ ടീമിലെ അംഗങ്ങളായ ചിത്രയും ഗൗതമും കര്‍ണ്ണാടകത്തില്‍ നിന്നുള്ളവരാണ്. എന്നിട്ടും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കയ്യില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സമ്മാനം വാങ്ങാന്‍ കൂട്ടാക്കിയില്ല.
ടീമംഗങ്ങളെ അപമാനിച്ചെന്നും ഖൊ ഖൊ ടീമിനോട് വിവേചനം കാണിച്ചെന്നും ആരോപിച്ചാണ് സിദ്ധരാമയ്യ നല്‍കിയ പണം ടീമംഗങ്ങളായ ഗൗതമും ചിത്രയും നിരസിച്ചത്. ഇവരുടെ പ്രതികരണം കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. കായിക താരങ്ങളെ പണം നല്‍കി നിശ്ശബ്ദരാക്കാന്‍ കഴിയുന്നതില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടു.
ബി.നാഗേന്ദ്രയായിരുന്നു കര്‍ണ്ണാടകയിലെ കായികമന്ത്രി. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ സിദ്ധരാമയ്യ കായിക വകുപ്പ് തന്നെ ഏറ്റെടുക്കുകയായിരുന്നു. പക്ഷെ അതിന് ശേഷം ഖൊ ഖൊ എന്ന അപൂര്‍വ്വമായ സ്പോര്‍ട്സ് ഇനത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല. സ്വന്തം പരിശ്രമത്തിലൂടെ ഗൗതമും ചിത്രയും ലോക ചാമ്പ്യന്‍മാരായതോടെ അതിന്റെ അവകാശം സ്വന്തമാക്കാന്‍ നോക്കിയതായിരുന്നു സിദ്ധരാമയ്യ. അതിന്റെ ഭാഗമായാണ് അദ്ദേഹം അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. അതാണ് ഈ താരങ്ങള്‍ രണ്ട് പേരും നിരസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: