തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി. രാജ്ഭവന്‍ അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പാളയം ഇമാം വി പി ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള മറ്റ് പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: