തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനും ബിരുദ -ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കുന്നതിനുമായുള്ള പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പി .എം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടത്തുന്നത് . പദ്ധതിയുടെ ഭാഗമായി ,ഫീല്‍ഡ് വര്‍ക്ക് ,പ്രൊജക്റ്റ് തയ്യാറാക്കല്‍ ,ഫീല്‍ഡ് സര്‍വ്വേ ,വിവിധ ഡിപ്പാര്‍ട്മെന്റിലെ പദ്ധതികള്‍ ,പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി തുടങ്ങിയവയെക്കുറിച്ചും മറ്റ് കേന്ദ്ര -സംസ്ഥാന സ്‌കീമുകളെക്കുറിച്ചും പരിശീലനം നല്‍കും .തിരുവനന്തപുരം ജില്ലക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ആഹാരത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കും .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 10 ന് മുന്‍പ് ceo(dot)[email protected]എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കണം .കൂടുതല്‍ വിവരങ്ങള്‍ക്ക് 7356815518 / 8281588196 ,www .pminternship.mca.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: