ലക്നൗ : സംസ്ഥാനത്തെ സ്വത്തുക്കളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന രീതിയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . വഖഫ് ബോർഡ് ഉന്നയിക്കുന്ന ഏകപക്ഷീയമായ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിനെ മാഫിയ ബോർഡ് എന്ന് വിശേഷിപ്പിച്ചാണ് യോഗി സംസാരിച്ചതും. അയോധ്യ, കാശി, മഥുര, സംഭാൽ, പ്രയാഗ്‌രാജ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വഖഫ് അവകാശവാദങ്ങൾ ഉന്നയിച്ചു. ഇതിനുശേഷം ഞങ്ങൾ പഴയ രേഖകൾ തിരയാൻ തുടങ്ങി. അതോടെ വഖഫ് ബോർഡിന്റെ മിക്ക അവകാശവാദങ്ങളും തെറ്റാണെന്ന് കണ്ടു.
അതുകൊണ്ട് തന്നെ പറയുന്നു വഖഫ് ബോർഡ് ഒരു മാഫിയ ബോർഡ് ആയാൽ മാഫിയ ടാസ്ക് ഫോഴ്‌സ് വരും, ഇതിനെതിരെ നടപടിയും തുടങ്ങും. യുപി സർക്കാർ ഉത്തർപ്രദേശ് വഖഫ് ബോർഡിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക