കൊച്ചി: സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പക്ഷാഘാതത്തെ തുടർന്ന് പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
2001ൽ പുറത്തിറങ്ങിയ വൺമാൻ ഷോ ആണ് ആദ്യചിത്രം.മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്,ചട്ടമ്പിനാട്, പുലിവാൽ കല്യാണം, കല്യാണരാമൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന പ്രധാന ചിത്രങ്ങൾ. 2022ൽ റിലീസ് ചെയ്ത ആനന്ദം പരമാനന്ദമാണ് അവസാന ചിത്രം.
രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. ശേഷം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: