പ്രയാഗ് രാജ് : ഐഐടി ബോംബെയില്‍ നിന്നും ബിടെക് പാസായ ശേഷം വലിയ കമ്പനികളില്‍ മികച്ച ജോലിയില്‍ ഇരുന്ന ശേഷം സന്യാസിയായിതീര്‍ന്ന അഭയ് സിങ്ങ് പ്രയാഗ് രാജിലെ കുംഭമേളയില്‍ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇപ്പോള്‍ ഒരു യൂട്യൂബറുമായുള്ള ഇന്‍റര്‍വ്യൂവില്‍ പണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു കാര്യം ശ്രദ്ധനേടുകയാണ്. ഹിന്ദുക്കള്‍ക്ക് ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയാണ് ലക്ഷ്മീദേവി.
ഈ ലക്ഷ്മീ ദേവിയെ തേടേണ്ടത് തുകയുടെ വലിപ്പത്തിലല്ല, അതിന്റെ മൂല്യത്തിലാണ് എന്നാണ് അഭയ് സിങ്ങ് എന്ന ഐഐടി ബാബ പറയുന്നത്. “അഞ്ചു രൂപയുടെ ചായയില്‍ നിങ്ങള്‍ക്ക് ഒരു ലക്ഷത്തിന്റെ മൂല്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതാണ് വലുത്. അഞ്ചു രൂപ തുകയുടെ കാര്യത്തില്‍ ചെറുതായിരിക്കാം. പക്ഷെ തുക എന്ന നിലയില്‍ അത് ചെറുതാണെങ്കിലും അതിന്റെ മൂല്യം നോക്കുമ്പോള്‍ വലുതാണ്.” -ഐഐടി ബാബ ഉപദേശിക്കുന്നു. ഇദ്ദേഹത്തിന്റെ ഈ ഉപദേശം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണിപ്പോള്‍.
പറഞ്ഞുവരുന്നത് വന്‍തുക ചെലവഴിക്കുന്നതിനേക്കാള്‍, ചെറിയ തുകയാണെങ്കിലും അത് ചെലവഴിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന സംതൃപ്തി, ആ ചെറിയ തുക ഉണ്ടാക്കുന്ന മൂല്യം അതാണ് വലുതെന്നാണ് ഐഐടി ബാബ നല്‍കുന്ന ഉപദോശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: