ജയ്പൂർ : രാജസ്ഥാനിലെ അജ്മീർ ഷെരീഫ് ദർഗ ശിവക്ഷേത്രമാണെന്ന് കാട്ടി കോടതിയെ സമീപിച്ച വിഷ്ണു ഗുപ്തയെ അപായപ്പെടുത്താൻ ശ്രമം. അജ്മീറിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വിഷ്ണു ഗുപ്തയുടെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ നടന്ന ആക്രമണമെന്നും, കേസ് മുന്നോട്ട് കൊണ്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളാണിതെന്നും വിഷ്ണു ഗുപ്ത പറഞ്ഞു. എന്നാൽ ഇതൊന്നും തന്നെ ഭയപ്പെടുത്തില്ല, തന്റെ പോരാട്ടത്തിൽ നിന്ന് താൻ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത കഴിഞ്ഞ വർഷം നവംബറിലാണ് അജ്മീർ സിവിൽ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയത്. . ഇതിൽ അജ്മീർ ഷരീഫ് ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലം യഥാർത്ഥത്തിൽ സങ്കട് മോചക് മഹാദേവ് ശിവക്ഷേത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. വസ്‌തുതകൾ ഉറപ്പിക്കാൻ, വിരമിച്ച ജഡ്ജിയായ ഹർബിലാസ് സർദയുടെ 1911-ലെ പുസ്തകമായ അജ്മീർ: ഹിസ്റ്റോറിക്കൽ ആൻഡ് ഡിസ്‌ക്രിപ്റ്റീവിന്റെ ഭാഗങ്ങളും ഹാജരാക്കി.
നവംബർ 27ന് അജ്മീർ സിവിൽ കോടതി അദ്ദേഹത്തിന്റെ ഹർജി സ്വീകരിച്ചു. ദർഗ കമ്മിറ്റി അജ്മീർ, ന്യൂനപക്ഷ മന്ത്രാലയം, എഎസ്ഐ എന്നിവരെ കേസിൽ കക്ഷികളാക്കി കോടതി നോട്ടീസ് അയച്ചു. ഇനി ഈ കേസ് പരിഗണിക്കുന്ന തീയതി മാർച്ച് 1 ആയി കോടതി നിശ്ചയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വിഷ്ണു ഗുപ്തയ്‌ക്ക് നേരെ നിരന്തരം ഭീഷണികൾ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: